ഫിലിപ്പോ ബെർണാർദിനി
മാന്‍ഹാട്ടന്‍: മാര്‍ഗരറ്റ് ആറ്റ്വുഡും ഇവാന് മക്കിവാനും പോലുള്ള പ്രശസ്ത എഴുത്തുകാരുടെ പ്രസിദ്ധീകരിക്കാത്ത കൈയെഴുത്തുപ്രതികള്‍ ആള്‍മാറാട്ടം നടത്തി മോഷ്ടിച്ച ഫിലിപ്പോ ബെര്ണാര്ദിനി ഒടുവില്‍ കുറ്റംസമ്മതിച്ചു. ആയിരത്തിലേറെ അപ്രകാശിത കൈയെഴുത്തുപ്രതികള്‍ മോഷ്ടിച്ചെന്നാണ് ഇയാളുടെ കുറ്റസമ്മതം. ബെര്ണാര്ദിനിക്കുള്ള ശിക്ഷ ഏപ്രില്‍ അഞ്ചിനു വിധിക്കും. 20 വര്‍ഷംവരെ തടവുശിക്ഷ ലഭിച്ചേക്കാം. 2016 മുതലാണ് ഇയാള്‍ അപ്രകാശിത കൈയെഴുത്തുപ്രതികള്‍ ആള്‍മാറാട്ടത്തിലൂടെ തട്ടിയെടുത്തുതുടങ്ങിയത്. പ്രശസ്ത പ്രസിദ്ധീകരണസ്ഥാപനങ്ങളുടെ വ്യാജ ഇ-മെയില്‍ വിലാസം ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
Content Highlights: philipo bernadini confessed who stole thousands of unpublished manuscripts of veteran writers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..