ഇസബെൽ തോമസ്
തിരുവനന്തപുരം:യുക്രൈനില്‍ യുദ്ധത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് തന്റെ ആദ്യ പുസ്തകം വിറ്റുകിട്ടിയ പണം സംഭാവനചെയ്ത് മലയാളി പെണ്‍കുട്ടി.
അമേരിക്കയിലെ ഒര്‍ലാന്‍ഡ് പാര്‍ക്ക് സെയിന്റ് മൈക്കിള്‍സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയും കുടപ്പനക്കുന്ന് എം.എല്‍.എ. റോഡ് പുത്തന്‍വീട്ടില്‍ പി.വി.ജോസഫിന്റെ കൊച്ചുമകളുമായ ഇസബെല്‍ തോമസാണ് തന്റെ കവിതാസമാഹാരമായ 'പെറ്റല്‍സ് ഇന്‍ ദ സ്കൈ' വിറ്റുകിട്ടിയ 77,500 രൂപ സമപ്രായക്കാരായ കുട്ടികള്‍ക്കുവേണ്ടി മാറ്റിവെച്ചത്.
അഞ്ചുവയസ്സുമുതല്‍ എഴുതിത്തുടങ്ങിയ കവിതകളാണ് സമാഹരിച്ച് പുസ്തകമാക്കിയത്. ആമസോണ്‍ വഴിയായിരുന്നു വില്‍പ്പന. ആറു രാജ്യങ്ങളില്‍ പുസ്തകം വില്‍പ്പന നടത്തി. ചിക്കാഗോ പ്രയറി സ്റ്റേറ്റ് കോളേജിലെ പ്രൊഫസര്‍ ഡോ. ജോണ്സണ് തോമസിന്റെയും കംപ്യൂട്ടര്‍ രംഗത്ത് ജോലിചെയ്യുന്ന രൂപയുടെയും മകളാണ് ഇസബെല്‍.
Content Highlights: Petals in the Sky: Collection of Poetry Book by Isabelle Thomas
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..