ബ്രിട്ടീഷ് എഴുത്തുകാരനും ചരിത്രകാരനുമായ പാട്രിക് ഫ്രഞ്ച് അന്തരിച്ചു


പാട്രിക് ഫ്രഞ്ച്

ലണ്ടന്‍: ബ്രിട്ടീഷ് ഗ്രന്ഥകര്‍ത്താവും ചരിത്രകാരനും ജീവചരിത്രകാരനുമായ പാട്രിക് ഫ്രഞ്ച്(59) അന്തരിച്ചു. . കാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. പ്രമുഖ പ്രസാധകരായ പെന്‍ഗ്വിന്‍ റാന്റം ഹൗസ് ചീഫ് എഡിറ്റര്‍ മേരു ഗോഖലെയുടെ ഭര്‍ത്താവാണ്. 'കാന്‍സറുമായി നടത്തിയ നാലു വര്‍ഷക്കാലത്തെ യുദ്ധത്തിനു ശേഷം ലണ്ടന്‍ സമയം രാവിലെ 8.10-ന് എന്റെ ഭര്‍ത്താവ് വിടവാങ്ങിയിരിക്കുന്നു. അദ്ദേഹം അസാധാരണനായ ഒരച്ഛനും സുഹൃത്തും പങ്കാളിയും അധ്യാപകനും രക്ഷിതാവുമായിരുന്നു. അദ്ദേഹത്തിന്റെ അലിവും സ്‌നേഹവും എക്കാലവും ഞങ്ങളോടൊപ്പമുണ്ടാകും. കൂടുതല്‍ സഹനത്തിന് കാത്തുനില്‍ക്കാതെ അദ്ദേഹം സമാധാനത്തോടെ യാത്രയായി'- മേരു ഗോഖലെ പറഞ്ഞു.

എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് അമേരിക്കന്‍ സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദവും സൗത്ത് ഏഷ്യന്‍ സ്റ്റഡീസില്‍ ഗവേഷണ ബിരുദവും നേടിയ പാട്രിക് ഫ്രഞ്ച് സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവുമുള്ള ഇന്ത്യയുടെ രാഷ്്രടീയവും സാമൂഹികവുമായ വിശകലനങ്ങളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ധാരാളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. 'Younghusband: The last Great Imperial Adventurer', 'A biography of British explorer Francis Younghusband', 'Liberty of Death:India's Journey to Independance and Division', 'Tibet', 'Tibet: A Personal History of Lost Land' തുടങ്ങിയവയാണ് പ്രധാനപ്പെട്ട കൃതികള്‍.

അഹമ്മദാബാദ് യൂണിവേഴ്‌സിറ്റിയിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് വിഭാഗം ഡീനും അശോക യൂണിവേഴ്‌സ്റ്റി വിസിറ്റിങ് പ്രോഫസറുമായിരുന്നു പാട്രിക് ഫ്രഞ്ച്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ശശി തരൂര്‍, രാമചന്ദ്ര ഗുഹ, വില്യം ഡാല്‍റിംബ്ള്‍ തുടങ്ങിയവര്‍ അനുശോചനമറിയിച്ചു.

Content Highlights: Patrik French, Obituary, Mathrubhumi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented