വിഭജനത്തിന്റെ കഥകള്‍ സൂക്ഷിക്കാന്‍ ഒരു ലൈബ്രറി


വിഭജനത്തിനു മുമ്പുള്ള റേഷന്‍ കാര്‍ഡുകള്‍, ഭൂമി രേഖകള്‍ തുടങ്ങി പാലായനകാലത്തെ സാമഗ്രികള്‍ ശേഖരിക്കുകയാണ് ടി.എ.സി.എച്ച്.ടി.

ദാരാ ഷുക്കോവ് ലൈബ്രറി

ന്യൂഡല്‍ഹി: 75വര്‍ഷം മുന്‍പ് 1947 ഓഗസ്റ്റ് 14ലെ ഒരുസായാഹ്നം. രണ്ട് സഹോദരിമാര്‍ക്കും കുടുംബ സുഹൃത്തുക്കളുടെ മൂന്ന് ആണ്‍കുട്ടികള്‍ക്കും അവളുടെ അമ്മയ്ക്കും ചെറിയ സഹോദരനുമൊപ്പം കിലോമീറ്ററുകള്‍ താണ്ടി നടക്കുമ്പോള്‍ ആ 15കാരിക്ക് അറിയില്ലായിരുന്നു റാവല്‍പിണ്ടിയിലെ തന്റെ ജന്മവീട് എന്നെന്നേക്കുമായി വിട്ടുപോകുകയാണെന്ന കാര്യം. എങ്കിലും തനിക്ക് പ്രിയപ്പെട്ടവയെല്ലാം മീര ഛീബ്ബര്‍ വര്‍മ എന്ന കുട്ടി കുഞ്ഞുകൈയിലെടുത്തു. ആ 15കാരി ഇന്ന് തൊണ്ണൂറിലെത്തിനില്‍ക്കുമ്പോഴും അന്ന് കൈയില്‍ കരുതിയ തന്റെ പ്രിയപ്പെട്ടവ നിധിപോലെ സൂക്ഷിക്കുന്നുണ്ട്.....

വിഭജനകാലത്ത് പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്ക് എത്തിയ എല്ലാവര്‍ക്കുമുണ്ട് പ്രിയപ്പെട്ട ഓര്‍മകളുടെ ചിന്തുകള്‍. അത്തരം ഓര്‍മകള്‍ കാലാകാലങ്ങളായി സൂക്ഷിക്കാന്‍ ഡല്‍ഹിയില്‍ സംസ്ഥാനസര്‍ക്കാര്‍ വിഭജന മ്യൂസിയം ഒരുക്കുന്നു. കശ്മീര്‍ ഗേറ്റിന് സമീപം അംബേദ്കര്‍ സര്‍വകലാശാല കാമ്പസിലെ ദാരാ ഷുക്കോവ് ലൈബ്രറി കെട്ടിടത്തിലാണ് (ഡി.എസ്.എല്‍.ബി.) മ്യൂസിയം സ്ഥാപിക്കുക.ദ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റിനാണ് (ടി.എ.സി.എച്ച്.ടി.) മ്യൂസിയം സ്ഥാപിക്കല്‍ ചുമതല. ആദ്യഘട്ടത്തില്‍ പൂന്തോട്ടത്തിന്റെയും മറ്റും ജോലികള്‍ ആരംഭിക്കും. കെട്ടിടം കൈമാറി ആറുമാസത്തിനകം മ്യൂസിയം സജ്ജമാകുമെന്ന് ടി.എ.സി.എച്ച്.ടി. തലവന്‍ കിശ്വര്‍ ദേശായി പറഞ്ഞു. ഇന്ത്യപാകിസ്താന്‍ വിഭജനത്തെത്തുടര്‍ന്ന് ഡല്‍ഹിയിലേക്ക് കുടിയേറിയ കുടുംബങ്ങളില്‍നിന്ന് ലഭിച്ച കത്തുകള്‍, രേഖകള്‍, വസ്തുക്കള്‍, വസ്ത്രങ്ങള്‍, പാത്രങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, മറ്റ് വസ്തുക്കള്‍ എന്നിവ മ്യൂസിയത്തില്‍ സൂക്ഷിക്കും.

വിഭജനത്തിനു മുമ്പുള്ള റേഷന്‍ കാര്‍ഡുകള്‍, ഭൂമി രേഖകള്‍ തുടങ്ങി പാലായനകാലത്തെ സാമഗ്രികള്‍ ശേഖരിക്കുകയാണ് ടി.എ.സി.എച്ച്.ടി. അമൃത്‌സറിലെ വിഭജന മ്യൂസിയത്തിന് സമാനമായി, എല്ലാ ശേഖരണവും ആര്‍ക്കൈവിങ് ജോലികളും ഏകദേശം പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു. ഒറ്റരാത്രികൊണ്ട് എല്ലാം നഷ്ടപ്പെട്ട ദശലക്ഷക്കണക്കിന് ആളുകളുടെ സ്മരണയ്ക്കായി ഇനി മ്യൂസിയം രാജ്യതലസ്ഥാനത്ത് നിലകൊള്ളും.

ഷുക്കോവിന്റെ പ്രിയപ്പെട്ട ഇടം

മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ മൂത്ത മകനായ ദാരാ ഷുക്കോവ് 1637ല്‍ സ്ഥാപിച്ചതാണ് കശ്മീരി ഗേറ്റിന് സമീപത്തെ ഷുക്കോവ് ലൈബ്രറി. പുസ്തകങ്ങളോടും കലയോടും വാസ്തുശില്പങ്ങളോടും അതീവ പ്രിയം പുലര്‍ത്തിയിരുന്ന ഷുക്കോവിന്റെ സ്വകാര്യ ലൈബ്രറിയായിരുന്നു ഇത്. പിന്നീട് ലൈബ്രറി പുരാവസ്തുവകുപ്പ് ഏറ്റെടുക്കുകയായിരുന്നു.

Content Highlights: dhara shuko library partition of India


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented