ദേശമംഗലം രാമകൃഷ്ണനും ഡോ. സിറിയക് എബി ഫിലിപ്‌സിനും പി. കേശവദേവ് പുരസ്‌കാരം 


1 min read
Read later
Print
Share

പി. കേശവദേവ് അനുസ്മരണ സമ്മേളനത്തില്‍ വെച്ച് സംസ്ഥാന വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അവാര്‍ഡുകള്‍ സമ്മാനിക്കും.

ദേശമംഗലം രാമകൃഷ്ണൻ, ഡോ. സിറിയക് എബി ഫിലിപ്സ്

തിരുവനന്തപുരം: ഈ വര്‍ഷത്തെ പി. കേശവദേവ് സാഹിത്യ-ഡയബസ്‌ക്രീന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

കവിയും സര്‍വകലാശാല അദ്ധ്യാപകനുമായ ഡോ. ദേശമംഗലം രാമകൃഷ്ണനാണ് സാഹിത്യപുരസ്‌കാരം. അഷ്ടാവക്രന്റെ വീണ്ടുവിചാരങ്ങള്‍, ചിതല്‍ വരും കാലം, ഇന്ത്യാ ഗേറ്റ്, ഇവിടെ ഒരു വാക്കും സാന്ത്വനം ആവില്ല, എന്നെ കണ്ടുമുട്ടാനെനിക്കാവുമോ എന്നിവയാണ് ദേശമംഗലത്തിന്റെ പ്രധാനഗ്രന്ഥങ്ങള്‍. അന്‍പതിനായിരം രൂപയും ആര്‍ട്ടിസ്റ്റ് ബി.ഡി ദത്തന്‍ രൂപകല്‍പന ചെയ്ത ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പി കേശവദേവ് സാഹിത്യ പുരസ്‌കാരം.

മികച്ച ആരോഗ്യ വിദ്യാഭ്യാസത്തില്‍ സ്തുത്യര്‍ഹമായ പങ്കുവഹിക്കുന്നവര്‍ക്കി നല്കിവരുന്ന പി. കേശവദേവ് ഡയബസ്‌ക്രീന്‍ പുരസ്‌കാരം കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകപ്രശസ്ത കരള്‍രോഗ വിദഗ്ധന്‍ ഡോ. സിറിയക് എബി ഫിലിപ്‌സിന് സമ്മാനിക്കും. 'The liver Doc' എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ ആരോഗ്യവിദ്യാഭ്യാസം നല്‍കിക്കൊണ്ട് ശ്രദ്ധേയനായ ഡോക്ടര്‍ കൂടിയാണ് ഡോ. സിറിയക്. ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത ചികിത്സ സ്വീകരിക്കുന്നതിലൂടെയും, മദ്യപാനത്തിലൂടെയും ഉണ്ടാകുന്ന ഗുരുതര കരള്‍രോഗങ്ങളെപ്പറ്റി സാമൂഹികമാധ്യമങ്ങളിലൂടെ നടത്തിയ ബോധവല്ക്കരണമാണ് പുരസ്‌കാരത്തിനര്‍ഹമാക്കിയത്.

ശാസ്ത്രീയമായ പരീക്ഷണങ്ങള്‍ നടത്താതെ വിപണിയില്‍ ലഭ്യമാകുന്ന ഔഷധങ്ങളെക്കുറിച്ച് പഠനം നടത്തുകയും ഇവയില്‍ ഒളിഞ്ഞിരിക്കുന്ന ഗുരുതരമായ അപകടസാധ്യതകള്‍ പരസ്യപ്പെടുത്തുകയും ചെയ്യുന്നതിലൂടെ മികച്ച ആതുരസേവനമാണ് ഡോ. സിറിയക് നടത്തിയതെന്ന് പുരസ്‌കാര ജൂറി വിലയിരുത്തി. ജൂണ്‍ ഏഴിന് വൈകുന്നേരം 4:30നു തിരുവനന്തപുരം മുടവന്മുകളിലുള്ള കേശവദേവ് ഹാളില്‍ വച്ച് നടക്കുന്ന പി. കേശവദേവ് അനുസ്മരണ സമ്മേളനത്തില്‍ വെച്ച് സംസ്ഥാന വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അവാര്‍ഡുകള്‍ സമ്മാനിക്കും.

Content Highlights: P. Kesava Dev literary Diabsceen award,Desamangalam Ramakrishnan, Dr. Cyriac Abby Philips

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Ranjth

1 min

വി.ആര്‍ സുധീഷിന്റെ പുതിയ പുസ്തകത്തിലെ ഒരു കഥ സിനിമയാക്കും- രഞ്ജിത്

Sep 16, 2020


mathrubhumi

1 min

അനന്തമൂര്‍ത്തി പുരസ്‌കാരം വി.ആര്‍. സുധീഷിന്

Feb 19, 2021


M.A Shahanas

8 min

'പച്ചക്കള്ളം പറഞ്ഞ് ഒരാളെ ഇല്ലാതാക്കാം എന്ന് വിചാരിക്കുന്ന വിഡ്ഢിയല്ല ഞാന്‍'- എം.എ ഷഹനാസ്

Nov 23, 2022

Most Commented