ജോണ്‍പോളിന് പി. ഭാസ്‌കരന്‍ പുരസ്‌കാരം


1 min read
Read later
Print
Share

ശ്രീകുമാരന്‍ തമ്പിയില്‍നിന്ന് ജോണ്‍പോളിന്റെ ഭാര്യ അയിഷ എലിസബത്ത് ജോണ്‍ പുരസ്‌കാരം ഏറ്റുവാങ്ങും.

ജോൺപോൾ | ഫോട്ടോ: ജി. ശിവപ്രസാദ്‌

തൃശ്ശൂര്‍: പി. ഭാസ്‌കരന്‍ ഫൗണ്ടേഷന്റെ പി. ഭാസ്‌കരന്‍ പുരസ്‌കാരം തിരക്കഥാകൃത്ത് ജോണ്‍പോളിന് മരണാനന്തരബഹുമതിയായി സമ്മാനിക്കും. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും കുട്ടി കൊടുങ്ങല്ലൂര്‍ രൂപകല്പനചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

മാര്‍ച്ച് അഞ്ചിന് വൈകീട്ട് ആറിന് കൊടുങ്ങല്ലൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന ഭാസ്‌കരസന്ധ്യയില്‍ പുരസ്‌കാരം സമ്മാനിക്കും.

ശ്രീകുമാരന്‍ തമ്പിയില്‍നിന്ന് ജോണ്‍പോളിന്റെ ഭാര്യ അയിഷ എലിസബത്ത് ജോണ്‍ പുരസ്‌കാരം ഏറ്റുവാങ്ങും. ഭാസ്‌കരസന്ധ്യ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും.

ആലങ്കോട് ലീലാകൃഷ്ണന്‍ അനുസ്മരണപ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സി.സി. വിപിന്‍ ചന്ദ്രന്‍, സെക്രട്ടറി സി.എസ്. തിലകന്‍, ബക്കര്‍ മേത്തല എന്നിവര്‍ പങ്കെടുത്തു.

Content Highlights: P. Bhaskaran Award, John Paul, Thrissur

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dr. Vellayani Arjunan

1 min

ഡോ. വെള്ളായണി അര്‍ജുനന്‍ വിടപറയുമ്പോള്‍ അനാഥമാകുന്നത് പതിനായിരത്തിലധികം പുസ്തകങ്ങള്‍

Jun 1, 2023


Vellayani Arjunan

1 min

ഡോ. വെള്ളായണി അര്‍ജുനന്‍ അന്തരിച്ചു 

May 31, 2023


Kizhakkoottu Aniyan Marar

1 min

പ്രഥമ ഹരീതകി പ്രതിഭാ പുരസ്‌കാരം അനിയന്‍ മാരാര്‍ക്ക് സമര്‍പ്പിച്ചു

Mar 8, 2023

Most Commented