
പ്രതീകാത്മക ചിത്രം
വർഷാവസാനമാവുമ്പോൾ ഭാഷാനിഘണ്ടുക്കൾ തങ്ങൾ തിരഞ്ഞെടുത്ത മികച്ച വാക്കിനെ 'വേഡ് ഓഫ് ദ ഇയർ' ആയി പ്രഖ്യാപിക്കാറുണ്ട്. ദ കോളിൻസ് ഡിക്ഷണറി തങ്ങളുടെ ഈ വർഷത്തെ പദമായി പ്രഖ്യാപിച്ചത് 'ലോക്ഡൗൺ' ആണ്. കഴിഞ്ഞ വർഷം ഓക്സ്ഫഡിന്റെ ശ്രേഷ്ഠപദം 'ക്ളൈമറ്റ് എമർജൻസി'യും അതിനുമുമ്പുള്ള വർഷത്തെ പദം 'ടോക്സിക്കു'മായിരുന്നു. കോവിഡ് മഹാമാരിയുടെ കുത്തൊഴുക്കിൽ ശാസ്ത്രരംഗത്തും സാമൂഹികരംഗത്തും അക്കാദമിക മറ്റിതര രംഗങ്ങളിലും പുതിയവാക്കുകളുടെ അതിപ്രസരമാണ് സംഭവിച്ചത്. അതുകൊണ്ടുതന്നെ ഒരു വാക്കിനായി വേഡ് ഓഫ് ദ ഇയർ കൊടുക്കാൻ സാഹചര്യം അനുകൂലമല്ലാതായിരിക്കുകയാണ്.
ലോകം ഏറ്റവും കൂടുതൽ ഇംഗ്ളീഷ് പദങ്ങൾ ആവർത്തിച്ചുരിച്ച വർഷം, ഭാഷയ്ക്ക് ദ്രുതഗതിയിലുള്ള പുരോഗതി കൈവരിച്ച വർഷം തുടങ്ങിയ പ്രത്യേകതകൾ 2020 ന് ഉണ്ട്. അതിനാൽത്തന്നെ ഒരു പദത്തെ മാത്രം ശ്രേഷ്ഠതയിലേക്ക് ഉയർത്തുന്നതിൽ അർഥമില്ല- ഓക്സ്ഫഡ് ഡിക്ഷണറിയുടെ അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നു.
ഈ വർഷം പിറവികൊണ്ട വാക്കുകളുടെ നീണ്ട ലിസ്റ്റ് പുറത്തുവിട്ടുകൊണ്ടാണ് ഓക്സ്ഫഡ് തങ്ങളുടെ തീരുമാനത്തെ സാധൂകരിക്കുന്നത്. ജനുവരിയിലെ 'ബുഷ്ഫയർ', മാർച്ചിലെ 'കൊറോണവൈറസ്', ജൂണിലെ 'ബ്ളാക് ലൈവ്സ് മാറ്റർ', ആഗസ്റ്റിലെ 'മെയിൽ-ഇൻ' തുടങ്ങിയ പുതുവാക്കുകൾ ചൂണ്ടിക്കാണിക്കുന്നത് പദസൃഷ്ടിയുടെ ചരിത്രത്താൽ രേഖപ്പെടുത്തപ്പെട്ട 2020-നെയാണ്.
Content Highligts:Oxford Dictionary says it cant pick just one word for the year
Share this Article
Related Topics
RELATED STORIES
00:40
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..