ഒ വി വിജയൻ
പാലക്കാട്: 53 വര്‍ഷങ്ങള്‍ക്കുമുമ്പ് തസ്രാക്കിലെ കൂമന്കാവില്നിന്ന് രവി ബസ് കയറിയതിനൊപ്പം വായനക്കാരുടെ മനസ്സും ഒരു യാത്രപോയി. അതുവരെ കാണാത്ത, വായിക്കാത്ത, പരിചയമില്ലാത്ത പുതിയൊരു വായനാ കാലത്തിലൂടെ. ആ വായനക്കാലം സൃഷ്ടിച്ച ഒ.വി. വിജയന്റെ 93ാം പിറന്നാളാഘോഷങ്ങള്‍ വെള്ളിയാഴ്ച തസ്രാക്കില്‍ ആരംഭിക്കുന്നു.
ജന്മദിനത്തിനോടനുബന്ധിച്ച് ഒ.വി. വിജയന് സ്മാരക സമിതി ജൂലായ് ഒന്നുമുതല്‍ മൂന്നുവരെ 'വെക്കാനം' എന്നപേരില്‍ ജന്മദിനാഘോഷങ്ങള് സംഘടിപ്പിക്കും. ഒ.വി. വിജയന് സ്മാരക യുവകഥാപുരസ്കാര മത്സരത്തില്‍ മികവ് പുലര്‍ത്തിയ 40 യുവകഥാകൃത്തുകള് പങ്കെടുക്കുന്ന യുവകഥാ ശില്പശാല വെള്ളിയാഴ്ച ആരംഭിക്കും. കേരള സാഹിത്യ അക്കാദമി മുന്‍ പ്രസിഡന്റ് വൈശാഖന് ചടങ്ങ് ഉദ്ഘാടനം ചെയ്യും.
കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന് ചെരുവില്‍ 'കഥയും കാലവും' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ ഡോ. കെ.എസ്. രവികുമാര്‍, ഡോ. കെ.പി. മോഹനന്, ഡോ. പി.കെ. രാജശേഖരന് എന്നിവര്‍ നയിക്കുന്ന മലയാള ചെറുകഥ ആധുനികതവരെ, മലയാള ചെറുകഥ ആധുനികതയ്ക്കുശേഷം, വിജയന്റെ കഥകള്‍ എന്നീ മൂന്ന് സെഷനുകള്‍ അവതരിപ്പിക്കും. വൈകീട്ട് ഏഴരയ്ക്ക് കോങ്ങാട് നാടക സംഘത്തിന്റെ നാടകാവതരണവും ശില്പശാല അംഗങ്ങള്‍ രചിച്ച കഥകളുടെ ചര്‍ച്ചയും ഉണ്ടാകും.
രണ്ടാം ദിവസം രാവിലെ 10ന് ഒ.വി. വിജയന് പ്രതിമയില്‍ പുഷ്പാര്‍ച്ചനയോടെ ആഘോഷം ആരംഭിക്കും. മേഴ്സി കോളേജിലെ ഇംഗ്ളീഷ് വിഭാഗം അവതരിപ്പിക്കുന്ന 'കടല്‍ തീരത്ത്' ദൃശ്യാവിഷ്കാരത്തിന് ശേഷമുള്ള സമ്മേളനം മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്, പാലക്കാട്ടെ കഥാകൃത്തുകളുമായുള്ള മുഖാമുഖം പരിപാടി മുണ്ടൂര്‍ സേതുമാധവന് ഉദ്ഘാടനം ചെയ്യും. മൂന്നാം ദിവസം രാവിലെ എട്ട് മുതല്‍ ഒന്‍പതര വരെ തസ്രാക്കിലൂടെ ഗ്രാമയാത്ര നടത്തും.
എം. സ്വരാജ്, സുനില്‍ പി. ഇളയിടം എന്നിവരുടെ പ്രഭാഷണവുമുണ്ടാകും. മൂന്നരയ്ക്ക് സമാപനയോഗത്തിന്റെ ഉദ്ഘാടനം ടി.ആര്. അജയന് നിര്‍വഹിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..