.jpg?$p=5837a0d&f=16x10&w=856&q=0.8)
.
കോട്ടയ്ക്കല്‍: ആര്യവൈദ്യശാല പ്രസിദ്ധീകരിച്ച 'ഔഷധസാരവിചാരം' എന്ന ഗ്രന്ഥം 24-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍ പ്രകാശനം ചെയ്തു. തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി.ഡി. ശ്രീകുമാര്‍, കെ.എസ്.ജി.എ.എം.ഒ.എ. പ്രസിഡന്റ് ഡോ. ആര്. കൃഷ്ണകുമാറിന് നല്കി പ്രകാശനം നിര്‍വഹിച്ചു.
കേരള സ്റ്റേറ്റ് ഗവ. ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ 'ആയുര്‍വേദ ഫിസിഷ്യന്‍' മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമാണിത്.
ആരോഗ്യസംരക്ഷണത്തിന് നമ്മുടെ ചുറ്റുപാടുമുള്ള ചെടികളുടെ ഔഷധഗുണം ശാസ്ത്രീയമായി ഉപയോഗപ്പെടുത്തുന്ന രീതികള്‍ വിശദമായി പുസ്തകത്തില്‍ പറയുന്നുണ്ട്. ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയര്‍ അധ്യക്ഷത വഹിച്ചു. ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഡോ. ജി.സി. ഗോപാലപിള്ള, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഡോ. സാദത്ത് ദിനകര്‍, ആര്യവൈദ്യശാല പ്രസിദ്ധീകരണവിഭാഗം ചീഫ് എഡിറ്റര്‍ ഡോ. കെ. മുരളി എന്നിവര്‍ സംസാരിച്ചു.
Content Highlights: Oushadhasaravicharam, book release
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..