ഒ.എന്‍.വി പുരസ്‌കാരം തമിഴ്കവി വൈരമുത്തുവിന് 


'റോജ'യിലെ ചിന്ന ചിന്ന ആശൈ എന്നുതുടങ്ങുന്ന ഗാനവും 'കന്നത്തില്‍ മുത്തമിട്ടാല്‍' എന്ന ചിത്രത്തിലെ ഒരു ദൈവം തന്ത പൂവേ എന്നു തുടങ്ങുന്ന ഗാനവുമെല്ലാം വൈരമുത്തുവിന്റെ മികവുറ്റ സംഭാവനകളാണ്.

ഫോട്ടോ: എസ്.രമേഷ്‌

തിരുവനന്തപുരം: കവി ഒ.എൻ.വി കുറുപ്പിന്റെ സ്മരണാർഥം ഒ.എൻ.വി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ ഒ.എൻ.വി സാഹിത്യ അവാർഡ് പ്രഖ്യാപിച്ചു. തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനാണ് ഇത്തവണത്തെ പുരസ്കാരം. മൂന്നു ലക്ഷംരൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്. പ്രഭാവർമയും ആലങ്കോട് ലീലാകൃഷ്ണനും ഡോ. അനിൽ വള്ളത്തോളുമടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ നിർണയിച്ചത്. 2017- മുതലാണ് ഒ.എൻ.വി ലിറ്റററി അവാർഡ് നൽകി വരുന്നത്. വിവിധ ഇന്ത്യൻ ഭാഷകളിലായി മഹത്തായ സാഹിത്യസംഭാവനകൾ നൽകിയവരെയാണ് ഒ.എൻ.വി അവാർഡിന് പരിഗണിക്കുന്നതെങ്കിലും ഇതാദ്യമായാണ് മലയാളത്തിൽ നിന്നല്ലാത്ത സാഹിത്യപ്രതിഭയ്ക്ക് പുരസ്കാരം ലഭിക്കുന്നത്. പ്രഥമപുരസ്കാരത്തിന് കവയിത്രി സുഗതകുമാരിയാണ് അർഹയായിരുന്നത്. എം.ടി വാസുദേവൻ നായർ, അക്കിത്തം, ഡോ.എം. ലീലാവതി എന്നിവരാണ് തുടർവർഷങ്ങളിൽ അവാർഡിനർഹരായവർ.

''നാൽപതുവർഷത്തെ ചലച്ചിത്രജീവിതത്തിനിടയിൽ വൈരമുത്തു രചിച്ച ഏഴായിരത്തോളം കവിതകളിൽ മിക്കതും മലയാളിയുടെ മനസ്സിൽ ജീവിക്കുന്നവയാണ്. ഒ.എൻ.വി കുറുപ്പ് വ്യാപരിച്ച കവിതാ ചലച്ചിത്രഗാനമേഖലയിൽ തന്നെയാണ് ഏറിയ കൂറും വൈരമുത്തു വ്യാപരിച്ചതും മഹത്തായ നേട്ടങ്ങൾ കൈവരിച്ചതും. കവിതക്കുപുറമേ ചില നോവലുകളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷൺ എന്നിവക്കുപുറമേ പുരസ്കാരങ്ങളാൽ സമ്പന്നൻ കൂടിയാണ് അദ്ദേഹം. മലയാളിയുടെ മനസ്സിനോട് ഏറ്റവും അധികം ഇണങ്ങിയ എഴുത്തുകാരനെന്ന നിലയില്‍ ഒ.എൻ.വി പുരസ്കാരം വന്നു ചേരേണ്ടതുണ്ട് എന്ന് ജഡ്ജിങ് കമ്മറ്റി വിലയിരുത്തുകയുണ്ടായി. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെപ്പറ്റി ഒ.എൻ.വിയെപ്പോലെ തന്നെ വൈരമുത്തു ധാരാളമായി കവിതകൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കവിതകളിൽ മുഖ്യമായതെല്ലാം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതാണ്. മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകവഴി, മലയാളിക്ക് പരിചിതമാണ് വൈരമുത്തുവിന്റെ കഥകൾ. 'സിരിതുനേരം മനിതനായിരുന്തവൻ' എന്ന പുസ്തകം മാതൃഭൂമി ബുക്സാണ് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് പ്രസിദ്ധീകരിച്ചത്. കെ.എസ് വെങ്കിടാചലമാണ് ആ കഥകൾ പരിഭാഷപ്പെടുത്തിയത്.

'റോജ'യിലെ ചിന്ന ചിന്ന ആശൈ എന്നുതുടങ്ങുന്ന ഗാനവും 'കന്നത്തിൽ മുത്തമിട്ടാൽ' എന്ന ചിത്രത്തിലെ ഒരു ദൈവം തന്ത പൂവേ എന്നു തുടങ്ങുന്ന ഗാനവുമെല്ലാം വൈരമുത്തുവിന്റെ മികവുറ്റ സംഭാവനകളാണ്. വൈരമുത്തുവിനെ ഒരു അന്യഭാഷാ കവിയായിട്ട് മലയാളി ഒരിക്കലും കണ്ടിട്ടില്ല. അതുകൊണ്ടുതന്നെയാണ് ഒ.എൻ.വി വ്യാപരിച്ച മേഖലയിൽ തന്നെയുള്ള ഒരു പ്രതിഭയ്ക്ക് പുരസ്കാരം നൽകാൻ ജൂറി തീരുമാനമെടുത്തതും''- ജൂറി അംഗം ഡോ. അനിൽ വള്ളത്തോൾ പറഞ്ഞു.

Content Highlights: ONV Literary Award 2021 Won by Tamil Poet and Lyricist Vairamuthu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented