വായനശാലകള്‍ ഇനി ഓണ്‍ലൈന്‍ ഡാഷ്‌ബോര്‍ഡില്‍


എല്ലാ ലൈബ്രറികളും ഡാഷ്‌ബോര്‍ഡിന്റെ ഭാഗമാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ലൈബ്രറി ശൃംഖലയായി കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം മാറും.

വടക്കാഞ്ചേരി: സംസ്ഥാനത്തെ ലൈബ്രറികളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഇനി ഓണ്‍ലൈന്‍ ഡാഷ്‌ബോര്‍ഡില്‍നിന്ന് അറിയാം. എല്ലാ ലൈബ്രറികളും ഡാഷ്‌ബോര്‍ഡിന്റെ ഭാഗമാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ലൈബ്രറി ശൃംഖലയായി കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം മാറും.

കേരളത്തിലെ ഏത് വായനശാലയിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കല്‍ അനായാസമാക്കുകയാണ് ഡാഷ്‌ബോര്‍ഡ് ലക്ഷ്യമിടുന്നത്. വായനശാലകളുടെ ഗ്രഡേഷന്‍ സോഫ്‌റ്റ്വേര്‍ പോലെ ലളിതമായാണ് ഡാഷ്‌ബോര്‍ഡ് തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ ഗ്രഡേഷനില്‍ എല്ലാ ലൈബ്രറികളും 'ജിയോടാഗ്' ചെയ്തിരുന്നു. ഇതുവഴി ലൈബ്രറിയിലേക്കുള്ള റൂട്ട് മാപ്പും സ്‌ക്രീനില്‍ കാണാനാകും.

ലൈബ്രറിയില്‍ നടക്കുന്ന പരിപാടികളുടെ ഫോട്ടോ, വീഡിയോ കാണാനും സൗകര്യപ്പെടും. ലൈബ്രറികളുടെ പ്രവര്‍ത്തനങ്ങളും പരിപാടികളും ഓണ്‍ലൈന്‍ ആവുന്നതോടെ സാമൂഹികമാധ്യമങ്ങളില്‍ ഇവ ഷെയര്‍ ചെയ്യാനുമാകും.

പുതുതലമുറയുടെ പങ്കാളിത്തം ലൈബ്രറി പരിപാടികളില്‍ ഉറപ്പുവരുത്താനും ഇത് സഹായിക്കും. ലൈബ്രറിയുടെ ലൊക്കേഷന്‍ ഡാഷ്‌ബോര്‍ഡില്‍ രേഖപ്പെടുത്തിയത് ശരിയാണെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗലൈബ്രറികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlights: Online dashboard for libraries in Kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section




Most Commented