റാഹത് ഇന്‍ഡോരി; കൊറോണ കവര്‍ന്ന ഉര്‍ദു സാഹിത്യം


ഹിന്ദി സിനിമാ ഗാനരചനയിലും നൈപുണ്യം തെളിയിച്ചതോടെ സിനിമാ-സാഹിത്യലോകത്തെ ഒഴിച്ചുകൂടാനാവാത്ത വ്യക്തിത്വമായി ഇന്‍ഡോരി മാറി. 

-

ർദു ഭാഷയിലെ പ്രമുഖ കവിയും പ്രൊഫസറും ചിത്രകാരനുമായ റാഹത് ഇൻഡോരിയുടെ ആകസ്മിക നിര്യാണത്തിൽ തരിച്ചിരിക്കുകയാണ് ഉർദുസാഹിത്യവും ബോളിവുഡും. ഉർദു ഭാഷയെ പെഡഗോജിക്കൽ മെത്തഡോളജിയിലൂടെ അഭ്യസിപ്പിക്കുക വഴി ലോകപ്രശസ്തനായിരുന്നു റാഹത്. തന്റെ ഭാഷാസംഭാവനകൾ മുഴുവനായും ഇൻഡോറിലെ ദേവി അഹല്യാ യൂണിവേഴ്സിറ്റി വിദ്യാർഥികൾക്കും ലോകമെമ്പാടുമുള്ള ഉർദു ഭാഷാസ്നേഹികൾക്കുമായി അദ്ദേഹം പകർന്നുകൊടുത്തിരുന്നു. ഹിന്ദി സിനിമാ ഗാനരചനയിലും നൈപുണ്യം തെളിയിച്ചതോടെ സിനിമാ-സാഹിത്യലോകത്തെ ഒഴിച്ചുകൂടാനാവാത്ത വ്യക്തിത്വമായി ഇൻഡോരി മാറി.

1950 ജനുവരി ഒന്നിന് ഇൻഡോറിലെ തുണിമില്ലുകാരനായ റാഫത്തുള്ള ഖുറേഷിയുടെ മകനായാണ് റാഹത്ത് ഖുറേഷി ജനിക്കുന്നത്. സാഹിത്യത്തിൽ സജീവമായപ്പോഴാണ് ഇൻഡോറിനെ തന്റെ പേരിനൊപ്പം ചേർത്തുപിടിച്ചുകൊണ്ട് റാഹത് ഇൻഡോരിയാവുന്നത്. ഭോപ്പാലിലെ ബർക്കത്തുള്ള യൂണിവേഴ്സിറ്റിയിൽ നിന്നും ഉർദുവിൽ ബിരുദാനന്തരബിരുദവും ഭോജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഉർദു സാഹിത്യത്തിൽ ഡോക്ടറേറ്റും നേടി.

ഉത്തരേന്ത്യൻ സാഹിത്യസംസ്കാരത്തിന്റെ ഭാഗമായ മുഷൈറയിലും കവിസമ്മേളനങ്ങളിലും കഴിഞ്ഞ നാല്പത്തഞ്ചു വർഷമായി റാഹത്ത് സജീവമായിരുന്നു. ലോകമെമ്പാടുമുള്ള കാവ്യവേദികളിൽ തന്റെ കവിതകൾ ആലപിച്ചുകൊണ്ട് ആസ്വാദകരുടെ പ്രിയങ്കരനായി മാറി റാഹത്. യുവകവികൾക്കായി ശില്പശാലകൾ സംഘടിപ്പിച്ചുകൊണ്ട് ഉർദു സാഹിത്യത്തിന്റെ ഇന്ത്യൻ വേരുകളിലേക്ക് യുവതലമുറയെ ആകൃഷ്ടരാക്കാനും അദ്ദേഹം പ്രയത്നിച്ചു.

ഈ മാസം പത്തിനാണ് കോവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞ് അദ്ദേഹത്തെ ചികിത്സയ്ക്കായി ശ്രീ അരബിന്ദോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റിയത്. പിറ്റേന്ന് തന്നെ ഹൃദയാഘാതം സംഭവിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇരുപത്തിയഞ്ചിലേറെ സിനിമാഗാനങ്ങൾ, എട്ടോളം പുസ്തകങ്ങൾ, നിരവധി കവിതാ സമാഹാരങ്ങൾ, ഗവേഷണ പ്രബന്ധങ്ങൾ...ഉർദു ഭാഷയിലെയും കവിതയിലെയും സുവർണാധ്യായമാണ് കോവിഡ് കാലത്ത് അടഞ്ഞുപോയത്.

Content Highlights: Obit note to Rahath Indori, famous Urdu Poet

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section
Most Commented