തസ്രാക്കിൽ നടന്ന ഒ.വി. വിജയൻ സ്മാരക സാഹിത്യപുരസ്‌കാരച്ചടങ്ങ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: ഖസാക്കിന്റെ ഇതിഹാസഭൂമികയായ തസ്രാക്കിലെ ഒ.വി. വിജയന്‍ സ്മാരകത്തെ കേരളത്തിലെ മികച്ച സാംസ്‌കാരികകേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി സജി ചെറിയാന്‍. സാംസ്‌കാരികസ്ഥാപനങ്ങള്‍ക്ക് പ്രതിവര്‍ഷം നല്‍കുന്ന ആവര്‍ത്തനസഹായം ഇതിനും അനുവദിക്കുമെന്നും ഒ.വി. വിജയന്‍ സ്മാരക പുരസ്‌കാരസമര്‍പ്പണം നിര്‍വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
നേരത്തെ 10 ലക്ഷംരൂപ സഹായധനമായി അനുവദിച്ചിരുന്നു. എ. പ്രഭാകരന്‍ എം.എല്‍.എ.യുടെ ഫണ്ടില്‍നിന്നുള്ള 30 ലക്ഷംരൂപ ഉപയോഗിച്ച് സ്മാരകഭൂമിയില്‍ അടിസ്ഥാനസൗകര്യവികസനം നടത്തി. സാഹിത്യകാരന്മാര്‍ക്കുള്ള താമസസൗകര്യം ടൂറിസംവകുപ്പും ചെയ്തിരുന്നു. ഇതിനെല്ലാംപുറമെയാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ പ്രതിവര്‍ഷം ഒരു നിശ്ചിതതുക അനുവദിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എ. പ്രഭാകരന്‍ എം.എല്‍.എ. അധ്യക്ഷനായി.
'കടല്‍ത്തീരത്ത്' എന്ന കഥയിലെ വെള്ളായിയപ്പന്റെ ഗദ്ഗദം പങ്കുവെച്ചുകൊണ്ട് എം. ശിവകുമാര്‍ നടത്തിയ ചൊല്‍ക്കാഴ്ചയോടെയാണ് പരിപാടി തുടങ്ങിയത്. മലയാളസാഹിത്യശാഖ വൈജ്ഞാനികവും ശാസ്ത്രീയവുമായ തലത്തിലേക്ക് കൂടുതല്‍ ഉയരണമെന്ന് അധ്യക്ഷപ്രസംഗം നടത്തിക്കൊണ്ട് വൈശാഖന്‍ പറഞ്ഞു. 'പ്രണയിക്കാന്‍ തുടങ്ങുംമുമ്പ് പെട്രോള്‍ കരുതിവെക്കുന്ന കാലമാണിത്. വളര്‍ത്തുമീന്‍ മരിച്ചതിന് കുട്ടി ആത്മഹത്യചെയ്യുന്ന, നരബലി നടക്കുന്ന നാട്. ഇതിലെല്ലാം ഇടപെടാന്‍ എഴുത്തുകാര്‍ക്ക് കഴിയണം.' -വൈശാഖന്‍ പറഞ്ഞു.
നോവല്‍ പുരസ്‌കാരം പി.എഫ്. മാത്യൂസിനും ചെറുകഥാപുരസ്‌കാരം വി.എം. ദേവദാസിനും യുവകഥാപുരസ്‌കാരം വി.എന്‍. നിഥിനും മന്ത്രി സമര്‍പ്പിച്ചു. നോവലിനും ചെറുകഥയ്ക്കും 25,000 രൂപവീതവും യുവകഥയ്ക്ക് 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ടി.കെ. ശങ്കരനാരായണന്‍, പി.ആര്‍. ജയശീലന്‍, രാജേഷ് മേനോന്‍ എന്നിവര്‍ പ്രശസ്തിപത്രം വായിച്ചു. കലാമണ്ഡലം ശിവന്‍ നമ്പൂതിരി, ആഷാമേനോന്‍, എന്‍. രാധാകൃഷ്ണന്‍ നായര്‍, പ്രൊഫ. പി.എ. വാസുദേവന്‍, കൊടുമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ധനരാജ്, പഞ്ചായത്തംഗം അനിത, സ്മാരകസമിതി പ്രസിഡന്റ് ടി.കെ. നാരായണദാസ്, സെക്രട്ടറി ടി.ആര്‍. അജയന്‍, മനോജ് വീട്ടിക്കാട് എന്നിവര്‍ സംസാരിച്ചു.
ജ്യോതിബായ് പരിയാടത്തിന്റെ അധ്യക്ഷതയില്‍ നടന്ന കാവ്യാഞ്ജലിയില്‍ പദ്മദാസ്, ടി.ജി. നിരഞ്ജന്‍, സുഭദ്ര സതീശന്‍, ജനാര്‍ദനന്‍ പുതുശ്ശേരി, സംഗീത കുളത്തൂര്‍, രമേഷ് മങ്കര, കെ.ആര്‍. ഇന്ദു, ബിന്ദു പ്രതാപ്, എസ്.വി. പ്രേംദാസ്, പ്രിയ കരിങ്കരപ്പുള്ളി, മുരളി എസ്. കുമാര്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.
Content Highlights: O. V. Vijayan smaraka award, Minister Saji Cheriyan, Palakakd, Kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..