-
സ്റ്റോക്ക്ഹോം: ലോകപ്രശ്‌സ്ത സ്വീഡിഷ് കുറ്റാന്വേഷണ എഴുത്തുകാരിയായ മാജ് ഷൊവാള്‍ (84) അന്തരിച്ചു. ഷൊവാളും ഭര്‍ത്താവ് പെര്‍ വൗളു ചേര്‍ന്ന് രചിച്ച കുറ്റാന്വേഷണ നോവലുകള്‍ക്ക് ലോകത്താകമാനം ആരാധകരുണ്ട്. കുറ്റാന്വേഷണ നോവല്‍ രചനയില്‍ Nordic Noir എന്ന ജോണറിന് തുടക്കം കുറിച്ചത് ഈ സ്വീഡിഷ് ദമ്പതികളാണ്.

കുറ്റവാളി ആരായിരിക്കും, എങ്ങനെ കുറ്റകൃത്യം നടത്തി തുടങ്ങിയ പരമ്പരാഗത കുറ്റാന്വേഷണ രചനകളുടെ രീതികളില്‍ നിന്നും മാറി നരേഷനിലും കഥാപാത്ര സവിശേഷതകളിലും കൂടുതല്‍ ഊന്നല്‍ നല്‍കുന്ന രചന രീതിയാണ് Nordic Noir.
സ്റ്റോക്ക്‌ഹോം നാഷണല്‍ ഹോമിസൈഡ് ബ്യൂറോയിലെ ഡിറ്റക്ടീവായ മാര്‍ട്ടിന്‍ ബെക്കിനെയും സംഘത്തെയും കേന്ദ്രീകരിച്ച് എഴുതിയ പത്ത് കുറ്റാന്വേഷണ നോവലുകളുടെ പരമ്പരയാണ് മാജ് ഷൊവാളിനെയും പെര്‍ വൗളുവിനെയും പ്രശസ്തരാക്കിയത്.
റോസന്ന, ദ ലാഫിങ് പോലീസ് മാന്‍, ദ അബോമിനബിള്‍ മാന്‍ എന്നീ രചനകള്‍ റിയലിസ്റ്റിക്ക് രചനാരീതി കൊണ്ട് വായനക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ്. പിന്നീട് വളര്‍ന്നുവന്ന നിരവധി കുറ്റാന്വേഷണ എഴുത്തുകാര്‍ക്ക് ഈ പുസ്തകങ്ങള്‍ പ്രചോദനമായി മാറി.
1935ല്‍ സ്റ്റോക്ക്‌ഹോമില്‍ ജനിച്ച മാജ് ഷൊവാള്‍ ജേര്‍ണലിസവും ഗ്രാഫിക്‌സുമാണ് പഠിച്ചത്. വിവര്‍ത്തകയായും കലാ സംവിധായികയായും മാധ്യമപ്രവര്‍ത്തകയായും അവര്‍ ജോലി ചെയ്തു. 1961 ലാണ് അന്നത്തെ പ്രശസ്ത രാഷ്ട്രീയ പത്രപ്രവര്‍ത്തകനായിരുന്ന പെര്‍ വൗളുവിനെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും ചേര്‍ന്ന് എഴുത്തിലേക്ക് തിരിയുകയായിരുന്നു. ഭര്‍ത്താവ് പെര്‍ വാഹ്‌ലു 1975 ല്‍ മരണപ്പെട്ടു.
Content Highlights: Nordic Noir' pioneer Maj Sjowall dead at 84
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..