രാമനവമിയോടനുബന്ധിച്ച് ആരാധന നടത്തുന്ന നിത അംബാനി | Photo: Special arrangement
മുംബൈ:നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ വെള്ളിയാഴ്ച തുറക്കും.ഇന്ത്യയിലെ ഏറ്റവും ആധുനികവും ലോകോത്തരവുമായ സാംസ്‌കാരിക കേന്ദ്രമായിരിക്കും ഇത്.
സംഗീതം, നാടകം, ഫൈന്‍ ആര്‍ട്‌സ്, കരകൗശലവസ്തുക്കള്‍ എന്നിവ പ്രദര്‍ശിപ്പിക്കാനും ആസ്വദിക്കാനുമുള്ള അവസരം ഇവിടെയുണ്ടാകും. ഇന്ത്യയിലെ ഏറ്റവും മികച്ച കലാസൃഷ്ടികളുടെ വിശിഷ്ടമായ പ്രദര്‍ശനമാണ് ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുമുള്ള കാഴ്ചക്കാരുടെ മുന്നിലേക്കെത്തുക.
നിതാ അംബാനി കള്‍ച്ചറല്‍ സെന്റര്‍ തുറക്കുന്നത് പ്രമാണിച്ച് മൂന്ന് ബ്ലോക്ക്ബസ്റ്റര്‍ ഷോകള്‍ക്കൊപ്പം 'സ്വദേശ്' എന്ന പേരില്‍ പ്രത്യേകമായി തയ്യാറാക്കിയ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് എക്‌സ്‌പോസിഷന്‍ അവതരിപ്പിക്കും. 'ദി ഗ്രേറ്റ് ഇന്ത്യന്‍ മ്യൂസിക്കല്‍: സിവിലൈസേഷന്‍ ടു നേഷന്‍' എന്ന മ്യൂസിക്കല്‍ തിയേറ്റര്‍; 'ഇന്ത്യ ഇന്‍ ഫാഷന്‍' എന്ന പേരില്‍ ഒരു കോസ്റ്റ്യൂം ആര്‍ട്ട് എക്സിബിഷനും 'സംഗം/കോണ്‍ഫ്ലുക്സ്' എന്ന പേരില്‍ ഒരു വിഷ്വല്‍ ആര്‍ട്ട് ഷോയും നടക്കും.
''ഈ സാംസ്‌കാരിക കേന്ദ്രത്തിന് ജീവന്‍ നല്‍കിയത് ഒരു വിശുദ്ധ യാത്രയാണ്. സിനിമ, സംഗീതം, നൃത്തം, നാടകം, സാഹിത്യം, നാടോടിക്കഥകള്‍, കലകള്‍, കരകൗശലങ്ങള്‍, ശാസ്ത്രം, ആത്മീയത എന്നിവയില്‍ നമ്മുടെ കലാ സാംസ്‌കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള ഒരു ഇടം സൃഷ്ടിക്കുയെന്ന ആഗ്രഹമാണ് സഫലമാകുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ചത് ഞങ്ങള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ലോകത്തിലെ ഏറ്റവും മികച്ചതിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്ന ഒരു ഇടമായിരിക്കും നിതാ മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍''- ഉദ്ഘാടനത്തിന് മുന്നോടിയായി നിതാ അംബാനി പറഞ്ഞു.
കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രവേശനം സൗജന്യമാണ്.
സ്‌കൂള്‍, കോളേജ് ഔട്ട് റീച്ചുകള്‍ ഉള്‍പ്പെടെയുള്ള പരിപോഷണ പരിപാടികള്‍, കലാ അധ്യാപകര്‍ക്കുള്ള അവാര്‍ഡുകള്‍, ഇന്‍-റെസിഡന്‍സി ഗുരു-ശിഷ്യ പ്രോഗ്രാമുകള്‍, മുതിര്‍ന്നവര്‍ക്കുള്ള കലാ സാക്ഷരതാ പരിപാടികള്‍ മുതലായവകൂടി ലോഞ്ച് പ്രോഗ്രാമിംഗിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
Content Highlights: Nita Mukesh Ambani cultural centre, Mumbai
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..