വീരാന്‍കുട്ടി, സുഭാഷ് ചന്ദ്രന്‍ ,ഇന്ദുമേനോന്‍, മധുപാല്‍, കെ.ഷെരീഫ്...ഒരുവരയ്ക്ക് നൂറ് കവിതകളുമായി ലിജീഷ് കാക്കൂരിന്റെ 'ഒരുവരപലവരി'


വരയില്‍ നിന്ന് പ്രചോദനം നേടി കവിത എഴുതിയവരില്‍ മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ വീരാന്‍കുട്ടി, സുഭാഷ് ചന്ദ്രന്‍, പി.കെ. ഗോപി, ഇന്ദുമേനോന്‍,ആര്യാഗോപി, ശൈലന്‍, സുധീഷ് കൊട്ടേമ്പ്രം തുടങ്ങിയവരെല്ലാമുണ്ട്.

ഒരുവരപലവരിക്കവിതകൾ

ജീവവായു ജീവശ്വാസമായി മാറിയ ലോകത്ത് വരകൾ കൊണ്ട് അതിനെ അടയാളപ്പെടുത്താനുള്ള കലാകാരന്റെ പരിശ്രമം സഗൗരവം ഏറ്റെടുത്ത് സോഷ്യൽമീഡിയ. 'ഒരുവര പലവരി' എന്ന പേരിൽ മാതൃഭൂമിയിലെ ആർട്ടിസ്റ്റായ ലിജീഷ് കാക്കൂർ ഫേസ്ബുക്കിൽ അവതരിപ്പിച്ച പരമ്പരയാണ് ശ്രദ്ധനേടുന്നത്. ലിജീഷിന്റെ വരയ്ക്ക് കവിതകളുമായി അണിനിരക്കുകയായിരുന്നു സോഷ്യൽമീഡിയ.

ഓക്സിജനും വാക്സിനും വേണ്ടി ക്യൂനിൽക്കുന്ന ജനങ്ങളുടെ ചിത്രം വരച്ച് ലിജീഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. അതിന് അകമ്പടിയായാണ് നൂറോളം കവിതകൾ സമൂഹത്തിന്റെ നാനാതുറയിൽപ്പെട്ടവരിൽ നിന്നും പിറന്നത്. വരയിൽ നിന്ന് പ്രചോദനം നേടി കവിത എഴുതിയവരിൽ മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ വീരാൻകുട്ടി, സുഭാഷ് ചന്ദ്രൻ, പി.കെ. ഗോപി, ഇന്ദുമേനോൻ,ആര്യാഗോപി, ശൈലൻ, സുധീഷ് കൊട്ടേമ്പ്രം തുടങ്ങിയവരെല്ലാമുണ്ട്. സിനിമാ സാംസ്കാരിക രംഗത്തെയും ചിത്രകാലരംഗത്തെയും ഫോട്ടോഗ്രാഫിമേഖലയിലെ പ്രമുഖരായ മധുപാൽ, കെ. ഷെരീഫ്, മധുരാജ് തുടങ്ങിയവരും ഒരുവരപലവരിയോടൊപ്പം ചേർന്നുകൊണ്ട് തങ്ങളുടെ കവിതകൾ പങ്കുവെച്ചു. ആദ്യമായി എഴുതുന്നവരും മറ്റുഭാഷകളിലുള്ളവരും ഒരുവരയോട് പലവരിയായി ചേർന്നുകൊണ്ട് വർത്തമാനകാല ഇന്ത്യയുടെ ആരോഗ്യാവസ്ഥയിൽ ആശയും ആശങ്കയും പ്രകടിപ്പിക്കുകയാണ് ചെയ്തത്. സാമൂഹ്യമാധ്യമ രംഗത്ത് വളരെ പെട്ടെന്നാണ് ഒരുവര പലവരി ശ്രദ്ധനേടിയത്.

'ചിത്രം പങ്കുവെക്കുന്ന ആശയം സമകാലീന ഇന്ത്യയുടെ പരിച്ഛേദമായതിനാൽ ആളുകൾ വളരെ പെട്ടെന്ന് ചിത്രവുമായി സംവദിക്കുകയും കവിതകൾ രൂപപ്പെടുകയും ചെയ്തു. ചിത്രം ആളുകളുടെ മനസ്സിൽ ഇടംപിടിച്ചതുകൊണ്ടുതന്നെയാണ് അതിലൂടെ അത്രയേറെ കവിതകൾ പിറന്നതും'-ലിജീഷ് പറയുന്നു.

ContentHighlights : News on Oruvarapalavari A SocialMedia Campaign on Oxygen and Vaccination by Lijeesh Kakkur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented