കെ.പി സുധീര
എഴുത്തുകാരി ഡോ. കെ.പി സുധീരയുടെ 'എസ്.പി.ബി പാട്ടിന്റെ കടലാഴം' എന്ന ഗ്രന്ഥത്തിന് ഡല്‍ഹി സുലഭ് സാഹിത്യ അക്കാദമി പുരസ്‌കാരം. മേഘാലയയില്‍ നടന്ന ദേശീയ സാഹിത്യ സമ്മേളനത്തില്‍, അക്കാദമി വൈസ് പ്രസിഡന്റ് അശോക് കുമാര്‍ ജ്യോതി പുരസ്‌ക്കാരം സമ്മാനിച്ചു. 10 വര്‍ഷത്തെ സൗഹൃദത്തിലൂടെ ഗായകന്റെ ജീവിതം അടയാളപ്പെടുത്തുകയാണ് പുസ്തകത്തിലൂടെ സുധീര.
അനശ്വര ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ഓര്‍മ്മ ദിനത്തിലാണ് കെ.പി സുധീര തന്റെ പുസ്തകം സമര്‍പ്പിച്ചത്. 'എസ്.പി.ബി പാട്ടിന്റെ കടലാഴം' അദ്ദേഹത്തിന്റെ ജീവിതവും സൗഹൃദങ്ങളും ഓര്‍മ്മപ്പെടുത്തുന്നു. പ്രിയ പാട്ടുകാരന്റെ ജീവിതം, ആഴമേറിയ സൗഹൃദങ്ങള്‍, പാട്ടുകള്‍, ഓര്‍മ്മ ചിത്രങ്ങള്‍ ഇതാണ് 'എസ്.പി.ബി പാട്ടിന്റെ കടലാഴം.'
മേഘാലയ ഫിഷറീസ് ഡയറക്ടര്‍ കൃസ്ലീന്‍ ടി. സംഗ്മ മുഖ്യാതിഥിയായിരുന്നു. അഖില ഭാരതീയ സാഹിത്യ സമ്മേളനത്തിന്റെ സ്ഥാപകന്‍ ഡോ. ലാറി ആസാദ് സദസ്സിനെ അഭിസംബോധന ചെയ്തു. മൂന്ന് ദിവസം മേഘാലയയിലെ ടൂറയില്‍ വെച്ചു നടന്ന സാഹിത്യ സമ്മേളനത്തില്‍ ഭാരതത്തിലെ വിവിധ ഭാഷകളില്‍ നിന്നുള്ള എഴുത്തുകാരികള്‍ പങ്കെടുത്ത് കവിതകളും പ്രബന്ധങ്ങളും അവതരിപ്പിച്ചു. അഖില ഭാരതീയ കവയിത്രി സമ്മേളനവും ദില്ലി സാഹിത്യ അക്കാദമിയും, ടൂറ കാമ്പസ് ഗാരോ വിഭാഗവും ചേര്‍ന്ന് നടത്തിയ പരിപാടിയില്‍ ഡോ.ഡൊക്കാച്ചി മാറാക് സ്വാഗതവും ജാമീ മേരീ മാറാക് നന്ദിയും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..