
നളദമയന്തിയുടെ കവർ, ആനന്ദ് നീലകണ്ഠൻ
ഇന്ത്യന്‍ ഓഡിയോ നാടകചരിത്രത്തില്‍ പുതിയ കാല്‍വെപ്പുമായി വിഖ്യാത മിത്തോളജി ഫിക്ഷന്‍ എഴുത്തുകാരന് ആനന്ദ് നീലകണ്ഠന്. മഹാഭാരതത്തിലെ നള-ദമയന്തിമാരുടെ കഥയാണ് ആനന്ദ് നീലകണ്ഠന് പുനരാഖ്യാനം ചെയ്തിരിക്കുന്നത്. ഓഡിയോ നാടകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമമായ സ്റ്റോറി ടെല്‍ ആണ് ഇംഗ്ലീഷിലും ആസാമീസ്, ഹിന്ദി, മറാത്തി, ബംഗാളി, മലയാളം, തെലുഗു, ഗുജറാത്തി, കന്നട, തമിഴ് തുടങ്ങി ഒമ്പത് പ്രാദേശിക ഇന്ത്യന്‍ ഭാഷകളിലുമായി ഒരസമയം നളന്റെ ദമയന്തി പുറത്തിറക്കിയിരിക്കുന്നത്.
''നോവലുകളും തിരക്കഥകളും ചെറുകഥകളും പുരാണകഥകളെ ആസ്പദമാക്കി രചിച്ചിട്ടുണ്ടെങ്കിലും ഓഡിയോ നാടകം എന്നത് ആദ്യത്തെ പരിശ്രമമാണ്. തികച്ചും വെല്ലുവിളി നിറഞ്ഞതായിരുന്നു ഓഡിയോ നാടകത്തിനുവേണ്ടി എഴുതുകയെന്നത്. ശബ്ദം കൊണ്ടാണ് ഇവിടെ ആസ്വാദനം സൃഷ്ടിക്കേണ്ടത്. ശ്രോതാക്കള്‍ക്കു വേണ്ടിയുള്ള വാക്കുകള്‍ കണ്ടെത്തുകയെന്നതായിരുന്നു വെല്ലുവിളി. ഏറ്റവും വ്യത്യസ്തമായ ഈ അനുഭവത്തെ ഞാന്‍ നന്നായി ആസ്വദിച്ചുകൊണ്ടാണ് എഴുതിത്തീര്‍ത്തത്. ആദ്യം ഇംഗ്ലീഷിലായിരുന്നു ഓഡിയോ നാടകം എഴുതിയിരുന്നത്. സ്റ്റോറി ടെല്‍ ടീമിന്റെ പരിശ്രമം കൊണ്ടാണ് അതത് പ്രാദേശികഭാഷകളിലേക്ക് ഒരുക്കാനായത്. ഇവിടെ ഞാന്‍ മുഴുവന്‍ ശ്രദ്ധയും കൊടുത്തിരിക്കുന്നത് ദമയന്തിക്കാണ്. കൂടുതല്‍ പ്രചോദനം തരുന്ന കഥാപാത്രമാണ് ദമയന്തി. ദമയന്തിയുടെ ഫെമിനിസം തികച്ചും ആധുനികമാണ്. അനശ്വരമായ ആ പ്രണയഗാഥ നര്‍മത്തില്‍ ചാലിച്ചുകൊണ്ട് പറയുക വഴി ആസ്വദകര്‍ക്ക് പുതിയൊരു നള-ദമയന്തിക്കഥ കേള്‍ക്കാനാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു''- ആനന്ദ് നീലകണ്ഠന് പറഞ്ഞു.
മലയാളത്തില്‍ അവതരിപ്പിക്കപ്പെടുന്ന 'നളന്റെദമയന്തി'യില്‍ ഋതുപര്‍ണന്‍ എന്ന കഥാപാത്രത്തിന് ആനന്ദ് നീലകണ്ഠന് തന്നെയാണ് ശബ്ദം നല്‍കിയിരിക്കുന്നത്. ധാരാളം വോയ്സ് ആക്ടേഴ്സും സംഗീതവും സൗണ്ട് ഇഫക്ടുകളുമെല്ലാം യോജിപ്പിച്ചുകൊണ്ട് ആറ് മണിക്കൂറോളം ദൈര്‍ഘ്യമുള്ള ഗംഭീരമായ ശ്രവ്യാനുഭവത്തോടെയാണ് 'നളന്റെ ദമയന്തി' ആസ്വാദകരിലേക്കെത്തുന്നത്.
Content Highlights: nala's damayanthi the biggest audio drama by mythological fiction author anand neelakandan
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..