എൻ.എസ് മാധവൻ, കൽപറ്റ നാരായണൻ
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് കല്‍പറ്റ നാരായണന്‍ നടത്തിയ പ്രസ്താവനയ്ക്ക് എന്‍.എസ്. മാധവന്‍ ട്വീറ്റിലൂടെ മറുപടി നല്‍കുന്നു. എന്‍.എസ്. മാധവന്റെയും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെയും നിലപാട് ശരിയായില്ല എന്ന പ്രസ്താവനയ്‌ക്കെതിരെയാണ് മുതിര്‍ന്ന എഴുത്തുകാരന്‍ പ്രതികരിച്ചത്.
എന്‍.എസ്. മാധവന്റെ ട്വീറ്റിന്റെ ഉള്ളടക്കം: 'ഇത് അനാവശ്യമായി വലിച്ചിഴയ്ക്കപ്പെട്ടതാണ്. ഉപതിരഞ്ഞെടുപ്പിലുള്ള എന്റെ രാഷ്ട്രീയ നിലപാട് ട്വീറ്റിലൂടെ വ്യക്തമാക്കിയതാണ്.' എക്കാലവും പ്രതിപക്ഷത്തെ താങ്ങുക എന്ന കപട സിദ്ധാന്തത്തിലൂടെ കല്‍പ്പറ്റ നാരായണന്‍ ഒരു ഇരട്ടത്താപ്പുകാരന്‍ കൂടിയാവുന്നു. ഒരു കണ്ണാടിക്കുമുന്നില്‍ നിന്ന് അദ്ദേഹം സ്വയം ചോദിക്കേണ്ടതുണ്ട്: യു.ഡി.എഫ്. ഭരണകാലത്ത് ഞാനിത് ചെയ്‌തോ?'
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ജനാധിപത്യവാദിയായ ഒരു എഴുത്തുകാരന് പ്രതിപക്ഷത്തോടൊപ്പം മാത്രമേ നില്‍ക്കാന്‍ സാധിക്കുമായിരുന്നുള്ളൂവെന്ന് എഴുത്തുകാരന്‍ കല്പറ്റ നാരായണന്‍ കോഴിക്കോട് നടന്ന കെ.പി.സി.സി. നവസങ്കല്പ് ചിന്തന്‍ ശിബിരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരികസംഗമത്തില്‍ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.
മൃഗീയമായ ഏകാധിപത്യം തടയാന്‍ പ്രതിപക്ഷം ശക്തിപ്പെടണമെന്നാണ് അപ്പോള്‍ ആഗ്രഹിക്കേണ്ടത്. ഈ അര്‍ഥത്തില്‍ എന്‍.എസ്. മാധവനും ചുള്ളിക്കാടും ഉള്‍പ്പെടെയുള്ളവര്‍ തൃക്കാക്കരയില്‍ സ്വീകരിച്ച നയം അന്യായമാണെന്ന് പറയേണ്ടിവരും. പ്രതിപക്ഷത്തെ പിന്തുണയ്ക്കാന്‍ പറ്റിയില്ലെങ്കില്‍ മാറിനില്‍ക്കുകയോ, നിശ്ശബ്ദരാവുകയോ ചെയ്യണമായിരുന്നെന്നും കല്‍പറ്റ പറഞ്ഞു. ഈ പ്രസ്താവനകള്‍ക്കുളള മറുപടിയാണ് എന്‍.എസ്. മാധവന്‍ തന്റെ ട്വീറ്റിലൂടെ നല്‍കിയത്.
Content Highlights: N.S Madhavan, Chullikkad, Kalpeta Narayanan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..