എൻ.എസ്. മാധവൻ
തൃശ്ശൂര്‍: എഴുത്തുകാര്‍ക്ക് തൊഴില്‍ ചെയ്യാനുള്ള അന്തരീക്ഷം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പുസ്തകോത്സവം പോലുള്ള സാംസ്കാരിക പരിപാടികള്‍ അത്തരം അന്തരീക്ഷം തിരികെക്കൊണ്ടുവരുമെന്നും എഴുത്തുകാരന് എന്‍.എസ്. മാധവന് അഭിപ്രായപ്പെട്ടു. കേരള സാഹിത്യ അക്കാദമിയുടെ ദേശീയ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സെമിനാറുകളും പ്രഭാഷണങ്ങളും എഴുത്തുകാരന്റെ ചിന്തകള്‍ മിനുക്കാനുള്ള അവസരമൊരുക്കും. പുതിയ സങ്കേതങ്ങള്‍ വരുന്നതുകൊണ്ട് വായനയ്ക്ക് ദോഷമില്ല. അതെല്ലാം വായനയ്ക്കുള്ള പുതിയ അവസരങ്ങള്‍ തുറക്കുകയാണ്. എന്നാല്‍, വായനക്കാരന്റെ സമയത്തെ ദൃശ്യങ്ങള്‍ കീഴടക്കുന്നുവെന്നത് കാണാതിരുന്നുകൂടാ -അദ്ദേഹം പറഞ്ഞു.
വൈകാരികമായും വൈചാരികമായും തന്റെ അവസ്ഥകളെപ്പറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് പുസ്തകങ്ങളുടെ പ്രാഥമിക ദൗത്യമെന്ന് അധ്യക്ഷനായ സാഹിത്യ അക്കാദമി ചെയര്മാന് കെ. സച്ചിദാനന്ദന് പറഞ്ഞു.
ടി.എന്‍. പ്രതാപന് എം.പി., ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍, അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍, സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, മേയര്‍ എം.കെ. വര്‍ഗീസ്, അശോകന് ചരുവില്‍, വിജയലക്ഷ്മി, ടി. ജെ. സി. ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
അക്കാദമി അങ്കണത്തില്‍ 11 വരെയാണ് പുസ്തകോത്സവം. മാതൃഭൂമി ബുക്സ് ഉള്‍പ്പെടെ പ്രസാധകരുടെ സ്റ്റാളുകള്‍ പുസ്തകോത്സവത്തിലുണ്ട്. പുസ്തകങ്ങള്‍ക്ക് വിലക്കുറവും നല്‍കുന്നുണ്ട്.
Content Highlights: N.S Madhavan, Kerala Sahithya Academy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..