മാരാര്‍ സ്വപ്രയത്‌നത്തില്‍ ഉയരങ്ങള്‍ കീഴടക്കിയ സഹൃദയന്‍ -പി.വി. ചന്ദ്രന്‍


എൻ.ഇ ബാലകൃഷ്ണമാരാർ/ ഫോട്ടോ: കൃഷ്ണപ്രദീപ്

കോഴിക്കോട്: പുസ്തകപ്രസാധനരംഗത്ത് പുതിയ അധ്യായംകുറിച്ച പ്രതിഭാശാലിയായിരുന്നു എന്‍.ഇ. ബാലകൃഷ്ണമാരാരെന്ന് മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

എളിയനിലയില്‍ തുടങ്ങി വലിയ പുസ്തകപ്രസാധനശാലയായി ടി.ബി.എസിനെ വളര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എളിമയും ലാളിത്യവുമായിരുന്നു ബാലകൃഷ്ണമാരാരുടെ മുഖമുദ്ര. മാതൃഭൂമി കുടുംബാംഗമായാണ് എന്നും അദ്ദേഹത്തെ കണ്ടിരുന്നത്. അദ്ദേഹത്തിന്റെ വേര്‍പാട് അക്ഷരലോകത്തിന് വലിയനഷ്ടമാണെന്ന് പി.വി. ചന്ദ്രന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.മാരാര്‍ ഒരു പാഠപുസ്തകം -പി.വി. ഗംഗാധരന്‍

കോഴിക്കോട്: കേരളത്തിലെ പുസ്തകപ്രസാധനരംഗത്ത് സ്വന്തമായി ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ് ബാലകൃഷ്ണമാരാരെന്ന് മാതൃഭൂമി മുഴുവന്‍സമയ ഡയറക്ടര്‍ പി.വി. ഗംഗാധരന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

‘ഒരേ ഒരു ഉഷ’ എന്ന പുസ്തകം പ്രധാനമന്ത്രി രാജീവ് ഗാന്ധി
ഡൽഹിയിൽ പ്രകാശനം ചെയ്യുന്ന ചടങ്ങിൽ
ഗ്രന്ഥകർത്താവ് വി. രാജഗോപാൽ, പി.വി. ഗംഗാധരൻ
എന്നിവർക്കൊപ്പം എൻ.ഇ. ബാലകൃഷ്ണമാരാർ (ഫയൽചിത്രം)

വ്യക്തിപരമായി പതിറ്റാണ്ടുകളുടെ അടുപ്പം അദ്ദേഹവുമായുണ്ട്. വി. രാജഗോപാല്‍ എഴുതിയ 'ഒരേ ഒരു ഉഷ' എന്ന പുസ്തകം ഡല്‍ഹിയില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി പ്രകാശനംചെയ്ത ചടങ്ങ് ജീവിതത്തില്‍ മറക്കാനാവാത്തതാണ്. പുസ്തകങ്ങളെ സ്‌നേഹിച്ച ഒരു വലിയ പാഠപുസ്തകം തന്നെയാണ് ആ ജീവിതമെന്നും പി.വി. ഗംഗാധരന്‍ അനുസ്മരിച്ചു.

Content Highlights: N.E BalakrishnaMarar, P.V Chandran, Poorna Publications, T.B.S


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented