'പുനത്തിൽ കുഞ്ഞബ്ദുള്ള: ഒരു സ്വച്ഛന്ദ സ്വപ്നസഞ്ചാരി'; ടി. രാജൻ എഴുതിയ പുനത്തിലോർമകൾ എം.ടി പ്രകാശനം ചെയ്യുന്നു
കോഴിക്കോട്: പ്രിയപ്പെട്ട കുഞ്ഞിക്കയുടെ ഓര്‍മദിനമായ ബുധനാഴ്ച കൊട്ടാരം റോഡിലെ എം.ടി. വാസുദേവന്‍ നായരുടെ വീടായ 'സിതാര'യില്‍ പത്തരയ്ക്കുമുമ്പുതന്നെ എം. മുകുന്ദനെത്തി.
ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഓര്‍മകളാല്‍ സമൃദ്ധമായൊരു പുസ്തകം പുറത്തിറക്കുന്നത് അവിടെയാണ്. പുനത്തിലിന്റെ ജീവിതത്തോടൊപ്പം നടന്ന് കൗതുകങ്ങളും സന്തോഷങ്ങളും സംഘര്‍ഷങ്ങളുമൊക്കെ പകര്‍ത്തിയ പുസ്തകമാണത്- 'പുനത്തില്‍ കുഞ്ഞബ്ദുള്ള: ഒരു സ്വച്ഛന്ദ സ്വപ്നസഞ്ചാരി'. പുനത്തിലിന്റെ അടുത്ത സുഹൃത്തും സ്മാരകട്രസ്റ്റ് സെക്രട്ടറിയുമായ ടി. രാജനാണ് പുസ്തകമെഴുതിയത്. മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍.
പതിനൊന്നുമണിക്കാണ് പുസ്തകപ്രകാശനം നിശ്ചയിച്ചിരുന്നത്. പുനത്തില്‍ കുഞ്ഞബ്ദുള്ള സ്മാരക ട്രസ്റ്റാണ് ലളിതമായ ചടങ്ങൊരുക്കിയത്. എം.ടി.യും മുകുന്ദനും നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കുമ്പോഴേക്കും സമയമായി. അപ്പോഴേക്കും ട്രസ്റ്റ് വൈസ് ചെയര്‍മാനായ രമേശന്‍ പാലേരിയും എത്തി. എം. മുകുന്ദന് നല്‍കിക്കൊണ്ട് എം.ടി. പുസ്തകം പ്രകാശനം ചെയ്തു.
കുഞ്ഞിക്കയുടെ വേര്‍പാട് വായനാശീലമുള്ളവര്‍ക്കെല്ലാം വലിയ ശൂന്യതയാണെന്ന് മുകുന്ദന്‍ അഭിപ്രായപ്പെട്ടു. സാംസ്‌കാരിക, സാമൂഹിക ജീവിതത്തില്‍ നിറഞ്ഞുപരന്നൊഴുകിയിരുന്ന അദ്ദേഹത്തിന് പകരംവെക്കാനാരുമില്ലെന്നും മുകുന്ദന്‍ പറഞ്ഞു.
Content Highlights : M.T Vasudevan Nair Released Book on Punathil Kunjabdulla by T.Rajan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..