ഇതാ ഞങ്ങളുടെ പിറന്നാള്‍ പ്രണാമം; എംടിക്ക് പിറന്നാള്‍ക്കോടിയുമായി ആത്മസുഹൃത്തുക്കളുടെ പെണ്‍മക്കള്‍


കെ.കെ അജിത്ത് കുമാര്‍

ഇളം നില നിറത്തിലുള്ള ലൂയി ഫിലിപ്പിന്റെ ഷര്‍ട്ടും ബ്രൗണ്‍നിറത്തിലുള്ള നേരിയ കരയുള്ള മുണ്ടും എം.ടി.ക്ക് പിറന്നാള്‍ സമ്മാനം. പിന്നെ നാലുപേരും അദ്ദേഹത്തിന്റെ കാല്‍തൊട്ട് വന്ദിച്ചു.

പിറന്നാൾക്കോടിയുമായി എം.ടി.യെ കാണാനെത്തിയ ബഷീറിന്റെ മകൾ ഷാഹിന, തിക്കോടിയന്റെ മകൾ പുഷ്പ, എൻ.പി. മുഹമ്മദിന്റെ മകൾ ജാസ്മിൻ, എസ്.കെ. പൊറ്റെക്കാട്ടിന്റെ മകൾ സുമിത്ര എന്നിവർ | ഫോട്ടോ: കെ.കെ. സന്തോഷ്

കോഴിക്കോട്: നവതിയിലേക്ക് പ്രവേശിക്കുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനെത്തേടി കൊട്ടാരം റോഡിലെ 'സിത്താര'യിലേക്ക് ബുധനാഴ്ച രാവിലെ നാലു പെണ്‍മക്കളെത്തി. എം.ടി. വാസുദേവന്‍ നായരുടെ ആത്മാവിന്റെ ഭാഗമായ സുഹൃത്തുക്കളുടെ മക്കള്‍. എന്‍.പി. മുഹമ്മദിന്റെ മകള്‍ ജാസ്മിന്‍, വൈക്കം മുഹമ്മദ് ബഷീറിന്റെ മകള്‍ ഷാഹിന, തിക്കോടിയന്റെ മകള്‍ പുഷ്പ, എസ്.കെ. പൊറ്റെക്കാട്ടിന്റെ മകള്‍ സുമിത്ര ജയപ്രകാശ് എന്നിവരായിരുന്നു അവര്‍.

ഇളം നില നിറത്തിലുള്ള ലൂയി ഫിലിപ്പിന്റെ ഷര്‍ട്ടും ബ്രൗണ്‍നിറത്തിലുള്ള നേരിയ കരയുള്ള മുണ്ടും എം.ടി.ക്ക് പിറന്നാള്‍ സമ്മാനം. പിന്നെ നാലുപേരും അദ്ദേഹത്തിന്റെ കാല്‍തൊട്ട് വന്ദിച്ചു.

എല്ലാവരുടെയും മുഖങ്ങളിലേക്ക് എം.ടി. മാറിമാറി നോക്കവേ സുമിത്രയുടെ ചോദ്യം: ''പഴയകാലം ഓര്‍മവരുന്നുണ്ടോ?'' മറുപടിയായി സന്തോഷം നിറഞ്ഞ ഒരു ചെറുപുഞ്ചിരി. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മകള്‍ നാസിമയെക്കൂടി വിളിച്ചിരുന്നെങ്കിലും പനിയായതിനാല്‍ വരാനായില്ലെന്ന് ഷാഹിന പറഞ്ഞു.

എസ്.കെ.യുടെ വീടായ 'ചന്ദ്രകാന്ത'ത്തില്‍ എം.ടി.യും എസ്.കെ.യും തിക്കോടിയനും ബഷീറുമൊത്ത് കഴിഞ്ഞ കാലമാണ് ഷാഹിനയുടെ ഓര്‍മകളില്‍. കോഴിക്കോട് കേന്ദ്രകലാസമിതിക്കുവേണ്ടി നാടകമെഴുതിക്കാന്‍ ബഷീറിനെ തലയോലപ്പറമ്പില്‍നിന്ന് കോഴിക്കോട്ടെക്കെത്തിച്ച നാളുകള്‍. രാപാര്‍ക്കാന്‍ എന്‍.പി. ഉണ്ടാവാറില്ല. അദ്ദേഹം പകല്‍ വന്ന് പോകും. ബഷീറിനെ കല്യാണം കഴിപ്പിക്കാന്‍ സുഹൃത്തുക്കള്‍ ഉത്സാഹിക്കണമെന്ന ഉമ്മയുടെ സന്ദേശവുമായി അനുജന്‍ അബൂബക്കറെത്തിയത് അവിടെയാണ്. അങ്ങനെ സുഹൃത്തുക്കളുടെ ഉത്സാഹത്തിലാണ് ഫാബിയെ കണ്ടെത്തി ബഷീറിന്റെ വധുവാക്കിയത്.

എന്‍.പി.യുടെ മകള്‍ ജാസ്മിന് അമൂല്യമായൊരോര്‍മയുണ്ട്, എം.ടി. സമ്മാനിച്ച വിവാഹസാരിയെക്കുറിച്ച്. 41 വര്‍ഷംമുമ്പ് ആ സാരിയണിഞ്ഞാണ് ജാസ്മിന്‍ കെ.പി. അഷ്‌റഫിന്റെ വധുവായത്. പീക്കോക്ക് ബ്ലൂ കളറിലായിരുന്നു ആ സാരിയെന്ന് ജാസ്മിന്‍ ഓര്‍ക്കുന്നു. ''ഇളം നീലയോട് അദ്ദേഹത്തിന് പ്രത്യേകിച്ചൊരിഷ്ടമുണ്ട്'' സുമിത്രയുടെ നിരീക്ഷണം. പൊറ്റെക്കാട്ടിനെക്കുറിച്ചുള്ള മകളുടെ ഓര്‍മപ്പുസ്തകമായ 'അച്ഛനാണെന്റെ ദേശ'ത്തിന് അവതാരിക എഴുതിയത് എം.ടി.യാണ്. 'മലയാളത്തിന്റെ മാണിക്യക്കല്ല്' എന്നാണ് അച്ഛന്‍ എം.ടി.യെക്കുറിച്ച് പറഞ്ഞത് സുമിത്രയുടെ വാക്കുകള്‍.

14 വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും തിക്കോടിയനും എം.ടി.യുമായുള്ള എടാ, വാടാ ബന്ധത്തെക്കുറിച്ചുള്ള ഹൃദ്യസ്മരണകളാണ് പുഷ്പയ്ക്ക് പങ്കിടാനുള്ളത്. ''അച്ഛനുള്ളപ്പോള്‍ എപ്പോഴും വീട്ടിലേക്കു വരാറുണ്ടായിരുന്നു. ഇപ്പോള്‍ കണ്ടപ്പോള്‍ പഴയ പല ഓര്‍മകളും അദ്ദേഹത്തിന്റെ മനസ്സിലൂടെ ഓടിമറഞ്ഞിരിക്കാം'' പുഷ്പ പറഞ്ഞു.

കര്‍ക്കടകത്തിലെ ഉത്രട്ടാതിയാണ് എം.ടി.യുടെ പിറന്നാള്‍. അതിനിനിയും ഒരുമാസമുണ്ട്. 89 വയസ്സാണ് തികയുന്നത്. ജൂലായ് 15 ജനനത്തീയതിയാണ്. അന്ന് എം.ടി. കോഴിക്കോട്ടുണ്ടാകില്ലെന്നറിഞ്ഞാണ് രണ്ടുനാള്‍ മുമ്പുതന്നെ ആശംസയറിയിക്കാനെത്തിയത്.

Content Highlights: mt vasudevan nair birthday best friends daughters gift kodi mundu shirt

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022

Most Commented