ലെബനന്‍ സന്ദര്‍ശനമാണ് അവനെ മാറ്റിയത്; റുഷ്ദിയുടെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടാകില്ലെന്നും മാതാവ്


തിരിച്ചെത്തിയ അവന്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങിയില്ല. അവനില്‍ ഒരുപാട് മാറ്റങ്ങളുണ്ടായതായി ഞാന്‍ മനസ്സിലാക്കി. മാസങ്ങളോളം അവന്‍ എന്നോടോ അവന്റെ സഹോദരിമാരോടോ ഒരു വാക്ക് പോലും സംസാരിച്ചില്ല

സൽമാൻ റുഷ്ദി (AFP), ഹാദി മാതറിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ (AP)

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ ഇംഗ്ലീഷ് സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിയെ കുത്തിയ ഹാദി മാതര്‍ 2018ല്‍ ലബനന്‍ സന്ദര്‍ശിച്ച ശേഷമാണ് ഇത്തരത്തില്‍ മാറിയതെന്ന് മാതാവ്. പിതാവിനെ കാണാനാണ് ഹാദി ലബനനിലേക്ക് പോയതെന്നും മാതാവ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ സാഹിത്യപ്രഭാഷണപരിപാടിയില്‍ പങ്കെടുക്കവെ 24കാരനായ ഹാദി മാതര്‍ കത്തിയുമായി വേദിയിലേക്ക് കുതിച്ച് റുഷ്ദിയെ തുരുതുരെ കുത്തുകയായിരുന്നു. ന്യൂയോര്‍ക്ക് പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചിരിക്കുകയാണ്.

"ഈ യാത്ര അവനെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും നല്ലൊരു ജോലി നേടാനുമെല്ലാം അവനെ പ്രചോദിപ്പിക്കും എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ തിരിച്ചെത്തിയ അവന്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങിയില്ല. അവനില്‍ ഒരുപാട് മാറ്റങ്ങളുണ്ടായതായി ഞാന്‍ മനസ്സിലാക്കി. മാസങ്ങളോളം അവന്‍ എന്നോടോ അവന്റെ സഹോദരിമാരോടോ ഒരു വാക്ക് പോലും സംസാരിച്ചില്ല"- ഹാദിയുടെ മാതാവ് സില്‍വാന ഫര്‍ദൗസ് ഡെയ്‌ലി മെയ്‌ലിനോട് പറഞ്ഞു.

വീടിന്റെ ബെയ്‌സ്‌മെന്റിലായിരുന്നു ഹാദി കഴിഞ്ഞിരുന്നത്. വീട്ടുകാര്‍ അങ്ങോട്ട് പോകുന്നത് അവന്‍ വിലക്കിയിരുന്നു. അവന്‍ പകല്‍ മുഴുവന്‍ കിടന്നുറങ്ങുകയും രാത്രി ഉണര്‍ന്നിരിക്കുകയും ചെയ്യുമായിരുന്നു. പലപ്പോഴും അവന്‍ തന്നോട് വഴക്കിട്ടിരുന്നു. മതപരമായ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നതിന് പകരം ഡിഗ്രീ നേടാന്‍ തന്നെ നിര്‍ബന്ധിക്കുന്നത് എന്തിനാണെന്നാണ് അവനൊരിക്കല്‍ ചോദിച്ചത്. അവനെ ചെറുപ്രായത്തിലേ ഇസ്ലാം മതവുമായി അടുപ്പിച്ചില്ല എന്ന് പറഞ്ഞ് എന്നോടവന്‍ ദേഷ്യപ്പെട്ടിരുന്നു.

ഈ സംഭവം നടക്കുന്നത് വരെ സല്‍മാന്‍ റുഷ്ദി എന്നയാളെക്കുറിച്ച് താന്‍ കേട്ടിട്ട് പോലുമില്ല. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിച്ചിട്ടില്ല. തന്റെ മകനും റുഷ്ദിയുടെ പുസ്തകങ്ങള്‍ വായിച്ചതായി അറിയില്ല. അവന്റെ പ്രവര്‍ത്തികള്‍ക്ക് അവന്‍ തന്നെയാണ് ഉത്തരവാദി. തനിക്ക് രണ്ട് കുട്ടികളെ കൂടെ വളര്‍ത്തേണ്ടതുണ്ട്. ഞങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോകാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും സില്‍വാന പറഞ്ഞു.

വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി എട്ടരയോടെയാണ് പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ഷൗതൗക്വ വിദ്യാഭ്യാസ സ്ഥാപനത്തില്‍വെച്ച് സല്‍മാന്‍ റുഷ്ദിക്കുനേരെ വധശ്രമമുണ്ടായത്. അക്രമിയായ ഹാദി മാതറിനെ സംഭവസ്ഥലത്തുവെച്ചുതന്നെ പോലീസ് പിടികൂടുകയായിരുന്നു. ന്യൂജേഴ്‌സിയിലെ ഫെയര്‍വ്യൂവില്‍ താമസിച്ചിരുന്ന ആളാണ് ഹാദി മാതര്‍. ഇയാള്‍ തീവ്ര ഷിയാ ആശയങ്ങളോടും ഇറാനിലെ ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡിനോടും അനുഭാവം പുലര്‍ത്തുന്നതായി സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍നിന്ന് സൂചനലഭിച്ചിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മതനിന്ദ ആരോപിക്കപ്പെടുന്ന 'സാത്താനിക് വേഴ്‌സസ്' എന്ന നോവല്‍ 1988ല്‍ പ്രസിദ്ധീകരിച്ചതുമുതല്‍ റുഷ്ദിക്കുനേരെ ഒട്ടേറെ വധഭീഷണികളുണ്ടായിട്ടുണ്ട്. ഇറാന്‍ പുസ്തകം നിരോധിക്കുകയും സല്‍മാന്‍ റുഷ്ദിയുടെ ജീവന് വിലയിടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ദശാബ്ദത്തോളം ഒളിവിലായിരുന്നു റുഷ്ദി. നിലവില്‍ ന്യൂയോര്‍ക്കിലാണ് കഴിഞ്ഞിരുന്നത്.

Content Highlights: mother of man who stabbed salman rushdie says he changed after trip to lebanon


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented