ഡോ. ആർ.ഇ. ആഷർ, എം.എൻ കാരശ്ശേരി
കോഴിക്കോട്: അന്തരിച്ച ബഹുഭാഷാപണ്ഡിതനും വിവര്‍ത്തകനുമായ ആര്.ഇ. ആഷര്‍ മലയാളത്തെ സ്നേഹിച്ച പ്രതിഭയായിരുന്നുവെന്ന് എഴുത്തുകാരന് എം.എന്‍. കാരശ്ശേരി പറഞ്ഞു.
ലണ്ടനില്‍ മലയാളി അസോസിയേഷന് ഓഫ് ദി യു.കെ. സംഘടിപ്പിച്ച ആഷര്‍ അനുസ്മരണയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബഷീര്‍ മലയാളത്തോട് എത്ര അഗാധമായാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് ആഷര്‍ നടത്തിയ ബഷീര്‍ പഠനങ്ങളിലൂടെയാണ് മലയാളി പ്രധാനമായും അറിഞ്ഞതെന്ന് കാരശ്ശേരി അഭിപ്രായപ്പെട്ടു.
അസോസിയേഷന് വൈസ് ചെയര്മാന് ആര്. സാംബശിവന്, മണമ്പൂര്‍ സുരേഷ്, ഏര്‍ണെസ്റ്റ് പീറ്റര്‍, സുഗതന് തെക്കേപ്പുര, സെക്രട്ടറി ശ്രീജിത് ശ്രീധരന് എന്നിവര്‍ സംസാരിച്ചു.
Content Highlights: mn karassery pays homage to prof r e asher
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..