'സാദരം എം.ടി. ഉത്സവ'ത്തിൽ എം.എൻ. കാരശ്ശേരി സംസാരിക്കുന്നു. | ഫോട്ടോ: മാതൃഭൂമി
തിരൂര്‍: നിഷ്ഠൂരനായ പത്രാധിപരായിരുന്നു എം.ടി. വാസുദേവന്‍ നായരെന്ന് എം.എന്‍. കാരശ്ശേരി. മാതൃഭൂമി ആഴ്ചപതിപ്പില്‍ പത്രാധിപരായിരുന്ന കാലത്ത് പ്രസിദ്ധീകരണത്തിനായി അയക്കുന്ന കഥകളും മറ്റും വളരെ കണിശമായാണ് അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നത്. തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന 'സാദരം എം. ടി. ഉത്സവ'ത്തിന്റെ മൂന്നാം ദിവസമായ വ്യാഴാഴ്ച 'എം.ടി. എന്ന പത്രധിപര്‍' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു എം.എന്‍. കാരശ്ശേരി.
എം.ടി. എന്ന പത്രാധിപരെക്കുറിച്ച് പറയുമ്പോള്‍ വ്യക്തിപരമായ ഓര്‍മകളാണ് എനിക്കുള്ളത്. സാങ്കേതികപരമായി ഞാനും എം.ടി.യും സഹപ്രവര്‍ത്തകരായിരുന്നു. 90ലാണ് എന്റെ ഒരു ലേഖനം എം.ടി. ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിക്കുന്നത്. അതിന് മുന്‍പ് ഒരുപാട് ലേഖനങ്ങള്‍ അയച്ച് കൊടുത്തെങ്കിലും പ്രസിദ്ധീകരണയോഗ്യമല്ലാത്തതിനാല്‍ അച്ചടിച്ചുവന്നില്ല.
'സദയം' എന്ന സിനിമയുടെ തിരക്കഥ തന്റെ കയ്യില്‍നിന്നും നഷ്ടപ്പെട്ടപ്പോള്‍ ആ സിനിമയുടെ സി.ഡി. വാങ്ങി ചിത്രം കണ്ട് തിരക്കഥ വീണ്ടുമെഴുതി, അത്യധ്വാനിയായ എം.ടി. സ്വന്തം രചനകള്‍ ഒരിക്കലും താന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം വഴി അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നില്ല. സെല്‍ഫ് പ്രമോഷന് അദ്ദേഹം ഒരുക്കമായിരുന്നില്ല. ഉറങ്ങുമ്പോഴല്ലാതെ അദ്ദേഹം വിശ്രമിക്കുമായിരുന്നില്ല. അത്രമാത്രം തിരക്കേറിയ ജീവിതമായിരുന്നു പത്രാധിപരെന്നനിലയില്‍ എം.ടി.യുടേത്.
ആഴ്ചപതിപ്പിലേക്ക് എത്തികൊണ്ടിരുന്ന രചനകള്‍ക്ക് കൃത്യമായി അദ്ദേഹം മറുപടി അയച്ചിരുന്നു. അദ്ദേഹത്തിന്റെ പത്രാധിപത്യത്തിന്റെ മുന്നില്‍ ഞാന്‍ പ്രണമിക്കുന്നു' എം.എന്‍. കാരശ്ശേരി പറഞ്ഞു.
Content Highlights: Sadaram M. T., M.N. Karassery, M.T. Vasudevan Nair
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..