Photo: Mathrubhumi Archives
മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചലച്ചിത്രം അഞ്ചാംപാതിരയ്ക്കെതിരേ ആരോപണവുമായി എഴുത്തുകാരന് ലാജോ ജോസ്. അഞ്ചാംപാതിരയക്കുവേണ്ടി തന്റെ നോവലുകളായ ഹൈഡ്രോഞ്ചിയ,റൂത്തിന്റെ ലോകം എന്നിവയില്‍ നിന്ന് വിദഗ്ദമായി കോപ്പിയടിച്ചുവെന്ന് ലാജോ ഫെയ്സ്ബുക്കില്‍ കുറിച്ചു. സംവിധായകന് മിഥുന് മാനുവല്‍ തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ലാജോ ജോസ് ഇക്കാര്യം കമന്റ് ചെയ്തത്.
അഞ്ചാംപാതിരയുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ലാജോ ജോസ് പിന്നീട് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. സിനിമ ഇറങ്ങിയപ്പോള്‍ തന്നെ ഇക്കാര്യം പലരും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ആ സമയത്ത് ഹൈഡ്രോഞ്ചിയ എന്ന നോവല്‍ സിനിമയാക്കാനുള്ള ചര്‍ച്ചകളിലായിരുന്നു ഞാന്‍. അഞ്ചാംപാതിര അപ്പോള്‍ ഹിറ്റായി മാറി. അഞ്ചാംപാതിരയുമായി ഹൈഡ്രേഞ്ചിയയുടെ കഥയ്ക്ക് സാമ്യം ഉള്ളതിനാല്‍ പലരും ആ പ്രൊജക്ട് ഉപേക്ഷിച്ചു. എന്റെ ഡ്രീം പ്രൊജക്ട് ആയിരുന്നു ഹൈഡ്രേഞ്ചിയ. ഇത് ഇല്ലാതായത് തന്നെ ഡിപ്രഷനിലേക്ക് എത്തിച്ചു.
ഇപ്പോള്‍ മിഥുന് മാനുവല്‍ തോമസ് അഞ്ചാംപാതിരയുടെ രണ്ടാം ഭാഗമായ ആറാം പാതിര പ്രഖ്യാപിച്ചിരിക്കുകയാണ്. ഇപ്രാവിശ്യം എന്റെ ഏത് നോവലാണ് കോപ്പിയടിക്കുക എന്നാണ് എന്റെ പേടി. എന്റെ പല പ്രൊജക്ടുകളും സിനിമയാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഞാനിപ്പോള്‍. അതിനാലാണ് ഇപ്പോള്‍ പ്രതികരിക്കുന്നത്. ഇക്കാര്യത്തില്‍ നിയമനടപടികളും സ്വീകരിക്കും - ലാജോ ജോസ് പറഞ്ഞു.
ഹൈഡ്രേഞ്ചിയ, റൂത്തിന്റെ ലോകം, കോഫീ ഹൗസ്, റെസ്റ്റ് ഇന്‍ പീസ് എന്നീ ത്രില്ലര്‍ നോവലുകളുടെ രചയിതാവായ ലാജോ ജോസ് കോട്ടയം സ്വദേശിയാണ്.
Content Highlights: Midhun Manuel Thomas Anjaam Pathiraa Lajo JoseHydrangea Ruthinte Lokam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..