ഓര്‍മകളുടെ ഖനികളില്‍ അറിവിന്റെ സ്ഫോടനം...


എന്നാല്‍ ഈ പദ്ധതികളുടെ നടത്തിപ്പില്‍ നിര്‍ണായകമായിരുന്ന നിയന്ത്രിത സ്‌ഫോടനത്തിന്റെ പൂര്‍ണ ചുമതല വഹിച്ചത് കണ്ണൂര്‍ സ്വദേശിയായിരുന്നെന്നത് അധികം പേര്‍ക്കറിയില്ല. മൈനിങ് എന്‍ജിനിയറായ പി.കെ.ജി. പാപ്പിനിശ്ശേരി എന്ന പി.കെ. ഗോവിന്ദസ്വാമിയായിരുന്നു ഈ പദ്ധതികളുടെയൊക്കെ നെടുന്തൂണായി പ്രവര്‍ത്തിച്ചത്.

Memoirs of a Mining Engineer

ചെന്നൈ : കണ്ണൂര്‍ വിമാനത്താവളം, ജപ്പാന്‍ കുടിവെള്ള പദ്ധതി, കുറ്റ്യാടി ജലവൈദ്യുത പദ്ധതി, കരിപ്പൂര്‍ വിമാനത്താവള വികസനം തുടങ്ങിയ വന്‍കിട പദ്ധതികളൊക്കെ ഏറ്റെടുത്ത് നടപ്പാക്കിയത് രാജ്യത്തെ ഏറ്റവും വലിയ നിര്‍മാണ കമ്പനിയായ എല്‍ ആന്‍ഡ് ടിയാണെന്ന് എല്ലാവര്‍ക്കും അറിയാം.

എന്നാല്‍ ഈ പദ്ധതികളുടെ നടത്തിപ്പില്‍ നിര്‍ണായകമായിരുന്ന നിയന്ത്രിത സ്‌ഫോടനത്തിന്റെ പൂര്‍ണ ചുമതല വഹിച്ചത് കണ്ണൂര്‍ സ്വദേശിയായിരുന്നെന്നത് അധികം പേര്‍ക്കറിയില്ല. മൈനിങ് എന്‍ജിനിയറായ പി.കെ.ജി. പാപ്പിനിശ്ശേരി എന്ന പി.കെ. ഗോവിന്ദസ്വാമിയായിരുന്നു ഈ പദ്ധതികളുടെയൊക്കെ നെടുന്തൂണായി പ്രവര്‍ത്തിച്ചത്.

നാല് പതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതത്തിനുശേഷം ചെന്നൈയില്‍ വിശ്രമജീവിതം നയിക്കുന്ന ഗോവിന്ദസ്വാമി തന്റെ ഓര്‍മക്കുറിപ്പുകള്‍ പുസ്തകമാക്കിയിരിക്കുകയാണ്. 'മെമ്മയര്‍ ഓഫ് എ മൈനിങ് എന്‍ജിനിയര്‍' എന്ന പേരില്‍ ഇംഗ്ലീഷില്‍ പുറത്തിറക്കിയ പുസ്തകം മൈനിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ ശ്രദ്ധേയമായിരിക്കുകയാണ്.

ഖനനമേഖലയിലേക്ക് കാലെടുത്തുവെക്കുന്ന പുതിയതലമുറയിലെ എന്‍ജിനിയര്‍മാര്‍ക്കുള്ള വഴികാട്ടിയെന്ന നിലയിലും പുസ്തകം ശ്രദ്ധിക്കപ്പെട്ടു. ഖനന, നിര്‍മാണ മേഖലയിലെ പുതുമുഖങ്ങള്‍ ഉറപ്പായും വായിക്കേണ്ട പുസ്തകമെന്നാണ് എല്‍ ആന്‍ഡ് ടിയുടെ സി.ഇ.ഒ.യും എം.ഡി.യുമായ എസ്.എന്‍. സുബ്രഹ്മണ്യന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

കണ്ണൂരിലെ പാപ്പിനിശ്ശേരിയില്‍ ജനിച്ചുവളര്‍ന്ന ഗോവിന്ദസ്വാമി സാമ്പത്തിക പരാധീനതകള്‍ അടക്കം വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് എല്‍ ആന്‍ഡ് ടി.യില്‍ ജോയന്റ് ജനറല്‍ മാനേജര്‍ പദവി വരെ എത്തിയത്.

കേരളത്തിലെ ബാല്യകാലവും കുടുംബാന്തരീക്ഷവും ബംഗാളിലെ ഡിപ്ലോമ പഠനവുമെല്ലാം പുസ്തകത്തില്‍ വിവരിക്കുന്നു. വെല്ലുവിളികളെനേരിട്ട് മുന്നേറാന്‍ വിദ്യാര്‍ഥികള്‍ക്കും ചെറുപ്പക്കാര്‍ക്കും പ്രചോദനം നല്‍കുന്ന ജീവിതകഥയാണ് ഗോവിന്ദസ്വാമിയുടേത്.

പഠനത്തിലും ജോലിയിലും നേരിട്ട പ്രതിസന്ധികളും അതിജീവനവും ലളിതമായി ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. പത്താം ക്ലാസില്‍ ഉന്നതവിജയം നേടിയിട്ടും ഉപരിപഠനം നടത്താന്‍ പണമില്ലാതിരുന്നപ്പോള്‍ ആരോണ്‍ ട്രസ്റ്റ് സഹായത്തിന് എത്തിയതും പറയുന്നുണ്ട്. ഒരേസമയം ആത്മകഥയും ഖനന, നിര്‍മാണ മേഖലയിലുള്ളവര്‍ക്കുള്ള പഠനഗ്രന്ഥവും കൂടിയാണ് 'മെമ്മയര്‍ ഓഫ് എ മൈനിങ് എന്‍ജിനിയര്‍'. നാം ചിന്തിക്കുന്നതിനെക്കാള്‍ കഴിവും ശേഷിയും നമ്മിലുണ്ട്. വെല്ലുവിളികള്‍ നേരിടുമ്പോള്‍ മാത്രമാണ് അവ തിരിച്ചറിയപ്പെടുന്നത്. മുന്നോട്ടു കുതിക്കാന്‍ തനിക്ക് സാധിച്ചതിന്റെ വിജയരഹസ്യം അതാണെന്നും ഗോവിന്ദസ്വാമി പറയുന്നു.

Content Highlights: Memoirs of a Mining Engineer book by by P K G - Pappinisseri

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented