മേഗന്‍ മെര്‍ക്കല്‍ ഇനി ബാലസാഹിത്യകാരി കൂടിയാണ്!


1 min read
Read later
Print
Share

പുസ്തകം ജൂണ്‍ ആദ്യവാരത്തില്‍ പുസ്തകശാലകളില്‍ ലഭ്യമാക്കാനുള്ള തിരക്കിലാണ് പ്രസാധകരായ പെന്‍ഗ്വിന്‍ റാന്റം ഹൗസ്.

Image Twitter|AP

2020-ന്റെ ആദ്യം തന്നെ തന്നിലേൽപ്പിക്കപ്പെട്ട 'രാജകീയ' ഉത്തരവാദിത്തങ്ങളോടും ബക്കിങ്ഹാം കൊട്ടാരജീവിതത്തോടും വിടപറഞ്ഞ ഹാരി രാജകുമാരൻ പത്നി മേഗൻ മെർക്കലോടൊപ്പം സാധാരണ ജീവിതം നയിച്ചുവരികയാണ്. വെള്ളിത്തിരയിലെ മോഡലായും നിർമാതാവായും തിളങ്ങിയ മേഗൻ എഴുത്തുകാരി എന്ന പട്ടം കൂടി എടുത്തണിയുന്ന സന്തോഷത്തിലാണ് ഹാരിയുടെ കൊച്ചുകുടുംബം. മകൻ ആർച്ചിയും പിതാവ് ഹാരിയും തമ്മിലുള്ള അഗാധമായ ബന്ധത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടുകൊണ്ട് എഴുതിയ ദ ബെഞ്ച് എന്ന പുസ്തകത്തിലൂടെ ബാലസാഹിത്യകാരി എന്ന പദവിയിലേക്ക് നടന്നുകയറുകയാണ് മേഗൻ.

പുസ്തകം ജൂൺ ആദ്യവാരത്തിൽ പുസ്തകശാലകളിൽ ലഭ്യമാക്കാനുള്ള തിരക്കിലാണ് പ്രസാധകരായ പെൻഗ്വിൻ റാന്റം ഹൗസ്. രണ്ടാമതും അമ്മയാവാനുള്ള തയ്യാറെടുപ്പുകൾക്കൊപ്പം തന്നെ കുഞ്ഞുങ്ങൾക്കുള്ള കഥകൾ മെനയാനും അത് ലോകത്തിന്റെ എല്ലായിടങ്ങളിലുമുള്ള കുഞ്ഞുങ്ങളിൽ എത്തിക്കാനുമുള്ള പദ്ധതികൾ ഹാരി-മഗൻ ദമ്പതികൾ ആസൂത്രണം ചെയ്തുവരുന്നതായും വാർത്തകൾ വരുന്നുണ്ട്.

Content Highlights :Meghan Markle to launch childrens book inspired by Prince Harry and son Archie

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dr. Vellayani Arjunan

1 min

ഡോ. വെള്ളായണി അര്‍ജുനന്‍ വിടപറയുമ്പോള്‍ അനാഥമാകുന്നത് പതിനായിരത്തിലധികം പുസ്തകങ്ങള്‍

Jun 1, 2023


Vellayani Arjunan

1 min

ഡോ. വെള്ളായണി അര്‍ജുനന്‍ അന്തരിച്ചു 

May 31, 2023


Director Ranjith, V.K Sreeraman, N.S Madhavan

1 min

ടി.പി രാജീവന്‍ സാംസ്‌കാരികനായകരില്‍നിന്നും വ്യത്യസ്തന്‍- എന്‍.എസ് മാധവന്‍

Nov 28, 2022

Most Commented