പി.കെ. പാറക്കടവ് സംസാരിക്കുന്നു
ചാലക്കുടി: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ നാലാം പതിപ്പിന്റെ മുന്നോടിയായി നടത്തുന്ന '100 ദേശം 100 പ്രഭാഷണങ്ങള്‍' എന്ന പ്രഭാഷണപരമ്പരയുടെ ഭാഗമായുള്ള തൃശ്ശൂര്‍ ജില്ലയിലെ രണ്ടാമത്തെ പ്രഭാഷണത്തിന് ചാലക്കുടി പനമ്പള്ളി ഗോവിന്ദമേനോന് സ്മാരക ഗവ. കോളേജില്‍ തുടക്കമായി. എഴുത്തുകാരന് പി.കെ. പാറക്കടവാണ് 'പുതിയ കാലം- വായന, എഴുത്ത് ' എന്ന വിഷയത്തില്‍ ആശയങ്ങള്‍ പങ്കുവയ്ക്കുന്നത്. ജില്ലയില്‍ സര്‍വമംഗള ട്രസ്റ്റുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. സര്‍വമംഗള ട്രസ്റ്റി പി.എന്‍. ദിനേഷ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.എ. ജോമോന് എന്നിവരും പങ്കെടുക്കുന്നുണ്ട്.
മാതൃഭൂമിയുടെ ശതാബ്ദിവര്‍ഷത്തില്‍ നടക്കുന്ന അന്താരാഷ്ട്ര അക്ഷരോത്സവത്തിന് മുന്നോടിയായാണ് രാജ്യത്തിന് അകത്തും പുറത്തുമുള്ള 100 ദേശങ്ങളില്‍ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നത്. വ്യത്യസ്തമായ വിഷയങ്ങളില്‍ പ്രഗല്ഭരായ പ്രഭാഷകരായിരിക്കും സംസാരിക്കുക. അക്ഷരോത്സവത്തിനുള്ള കേളികൊട്ടായിരിക്കും പ്രഭാഷണപരമ്പര. ഫെബ്രുവരി 2, 3, 4, 5 തീയതികളില്‍ തിരുവനന്തപുരം കനകക്കുന്നിലാണ് 'മാതൃഭൂമി' അക്ഷരോത്സവം.

'ചരിത്രത്തിന്റെ നിഴലില്‍, ഭാവിയുടെ വെളിച്ചത്തില്‍' എന്ന വിഷയത്തെ കേന്ദ്രമാക്കി നടക്കുന്ന അക്ഷരോത്സവത്തില്‍ ഇത്തവണ നൊബേല്‍-ബുക്കര്‍ സമ്മാനജേതാക്കളുള്പ്പെടെ അഞ്ഞൂറിലധികം പ്രതിഭകള്‍ സംഗമിക്കും.
Content Highlights: MBIFL 2023-Oration series,P. K. Parakkadavu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..