മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം; ഫാറൂഖ് കോളേജില്‍ ചലച്ചിത്രകാരന്‍ മധുപാലിന്റെ പ്രഭാഷണം 


മധുപാൽ ഫാറൂഖ് കോളേജിൽ പ്രഭാഷണം നടത്തുന്നു

രാമനാട്ടുകര: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി ഫാറൂഖ് കോളേജില്‍ ചലച്ചിത്രകാരന്‍ മധുപാല്‍ പ്രഭാഷണം നടത്തി. എം.ബി.ഐ.എഫ്.എല്‍. നാലാം പതിപ്പിന്റെ മുന്നോടിയായി നടത്തുന്ന 'നൂറുദേശം നൂറുപ്രഭാഷണങ്ങള്‍' എന്ന പ്രഭാഷണപരമ്പരയുടെ ഭാഗമായാണിത്. 'പുതുലോകം സിനിമയും സാഹിത്യവും' എന്ന വിഷയത്തില്‍ ഉച്ചയ്ക്ക് രണ്ടുമണിക്ക് ഫാറൂഖ് കോളേജിലെ യു.ജി. സെമിനാര്‍ ഹാളിലാണ് പ്രഭാഷണം നടന്നത്.

മാതൃഭൂമിയുടെ ശതാബ്ദിവര്‍ഷത്തില്‍ നടക്കുന്ന അന്താരാഷ്ട്ര അക്ഷരോത്സവത്തിന് മുന്നോടിയായാണ് രാജ്യത്തിന് അകത്തും പുറത്തുമുള്ള നൂറുദേശങ്ങളില്‍ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നത്. വ്യത്യസ്തമായ വിഷയങ്ങളില്‍ പ്രഗല്ഭരായ പ്രഭാഷകരാണ് സംസാരിക്കുന്നത്. അക്ഷരോത്സവത്തിനുള്ള കേളികൊട്ടായിരിക്കും പ്രഭാഷണപരമ്പര.

കോയാസ് ആശുപത്രിയുമായി സഹകരിച്ചാണ് ഫാറൂഖ് കോളേജിലെ പ്രഭാഷണം സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ കെ.എം. നസീര്‍ അധ്യക്ഷനായി.. കോയാസ് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ഷാനു, ഫാറൂഖ് കോളേജ് മലയാള വിഭാഗം തലവന്‍ ഡോ. അസീസ് തരുവണ, അസി. പ്രൊഫസര്‍ ടി. മന്‍സൂര്‍ അലി എന്നിവര്‍ സംസാരിച്ചു.

Content Highlights: Mbifl 2023 lecture series, Mbifl 2023, Madhupal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented