മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം: ആലങ്കോട് ലീലാകൃഷ്ണന്‍ പ്രഭാഷണം നടത്തി


ആലങ്കോട് ലീലാകൃഷ്ണൻ

ആലപ്പുഴ: 'മാതൃഭൂമി' അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിന്റെ മുന്നോടിയായി നടക്കുന്ന ജില്ലാതല പ്രഭാഷണപരമ്പരയ്ക്ക് വ്യാഴാഴ്ച തുടക്കം. 'ചരിത്രത്തെ മുന്നോട്ടു കുതിപ്പിച്ച വയലാര്‍' എന്ന വിഷയത്തില്‍ എഴുത്തുകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ പ്രഭാഷണം നടത്തി. വയലാര്‍ രാമവര്‍മയുടെ തറവാട്ടുവളപ്പായ രാഘവപ്പറമ്പില്‍ വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മൂന്നു മണിക്കായിരുന്നു പരിപാടി. കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ സാന്നിധ്യം ചടങ്ങിനു മിഴിവേകി.

ഫെബ്രുവരി രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളില്‍ തിരുവനന്തപുരം കനകക്കുന്നിലാണ് അക്ഷരോത്സവം നടക്കുന്നത്. ഇതിനു മുന്നോടിയായി നൂറുദേശങ്ങളില്‍ പ്രഭാഷണങ്ങള്‍ നടക്കും. ഇതിന്റെ ഉദ്ഘാടനം കോഴിക്കോട്ട് ഡോ. ശശി തരൂര്‍ എം.പി. നിര്‍വഹിച്ചിരുന്നു.

തുടര്‍ന്ന് രാജ്യത്തിനകത്തും പുറത്തുമുള്ള നൂറിലധികം സ്ഥലങ്ങളില്‍ പ്രഭാഷണം നടന്നുകൊണ്ടിരിക്കുകയാണ്. ആലപ്പുഴ ജില്ലയിലെ പ്രഭാഷണ പരമ്പരയാണ് വ്യാഴാഴ്ച തുടങ്ങിയത്. മാതൃഭൂമിയുടെ ജന്മശതാബ്ദി കൂടിയാണിത്.

Content Highlights: mbifl 2023 lecture series, alankode leelakrishnan, mathrubhumi, alappuzha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023

Most Commented