-
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വിഷുപ്പതിപ്പ് പുറത്തിറങ്ങി. എഴുത്തുകാരന് എം.ടി വാസുദേവന്‍ നായരാണ് ഇത്തവണത്തെ വിഷുപ്പതിപ്പിന്റെ ഗസ്റ്റ് എഡിറ്റര്‍. 1969ല്‍ പുതിയ സാഹിത്യപ്രതിഭകളെ കണ്ടെത്താനായി മാതൃഭൂമി വിഷുപ്പതിപ്പ് ആരംഭിക്കുമ്പോള്‍ നേതൃത്വം നല്കിയതും എം.ടി.യായിരുന്നു.
പതിനഞ്ചു വര്‍ഷം മുന്‍പ് നിലച്ച സാഹിത്യമത്സരങ്ങള്‍ പുനരാരംഭിച്ചപ്പോള്‍ കേരളത്തിനകത്തും പുറത്തുമുള്ള കലാലയവിദ്യാര്ഥികളില്നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എം.ടി.യുടെ മേല്‍നോട്ടത്തില്‍ കേരളത്തിലെ മുന്‍നിര എഴുത്തുകാരും നിരൂപകരുമടങ്ങിയ ജൂറിയാണ് വിധി നിര്‍ണയിച്ചത്. സമ്മാനാര്‍ഹമായ രചനകളും വിഷുപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിഷുപ്പതിപ്പിന്റെ ചരിത്രവും പ്രസക്തിയും വിശദീകരിക്കുന്ന എം.ടി. വാസുദേവന്‍ നായരുമായുള്ള അഭിമുഖവും ഉള്ളടക്കമാണ്. 1954-ല്‍ ലോക കഥാമത്സരത്തോടനുബന്ധിച്ച് മാതൃഭൂമി നടത്തിയ മത്സരത്തില്‍ ഒന്നാംസമ്മാനം നേടിയ 'വളര്‍ത്തുമൃഗങ്ങള്‍' എന്ന കഥയിലൂടെയായിരുന്നു എം.ടി.യുടെ സാഹിത്യപ്രവേശനം.
എന്‍.എസ്. മാധവന്, എന്‍. പ്രഭാകരന്, ഡി. വിനയചന്ദ്രന്, സി.ആര്. പരമേശ്വരന്, അഷിത, അയ്മനം ജോണ്‍, സുഭാഷ് ചന്ദ്രന്, ചന്ദ്രമതി, തുടങ്ങിയ മുന്‍നിര എഴുത്തുകാരെ കണ്ടെത്തിയത് വിഷുപ്പതിപ്പാണ്.
Content Highlights: Mathrubhumi Weekly Vishu Special Edition
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..