മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ നവതി പ്രത്യേക പതിപ്പ് മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ എം.ടി. വാസുദേവൻനായർക്ക് നൽകി പ്രകാശനം ചെയ്യുന്നു. ജോയന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ്, സീനിയർ എക്‌സിക്യൂട്ടീവ് എഡിറ്റർ വി. രവീന്ദ്രനാഥ്, മാതൃഭൂമി ആഴ്ചപ്പതിപ്പ് അസിസ്റ്റന്റ് എഡിറ്റർ സുഭാഷ് ചന്ദ്രൻ, എന്നിവർ സമീപം
കോഴിക്കോട്: മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ നവതി പ്രത്യേകപതിപ്പ് മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍ എം.ടി. വാസുദേവന്‍നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.
നടക്കാവ് കൊട്ടാരം റോഡിലെ എം.ടി.യുടെ വീടായ 'സിതാര'യിലായിരുന്നു ചടങ്ങ്. ജോയന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷ്, സീനിയര്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ വി. രവീന്ദ്രനാഥ്, ആഴ്ചപ്പതിപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ സുഭാഷ് ചന്ദ്രന്‍ എന്നിവരും സംബന്ധിച്ചു.

210 പേജുകളുള്ള നവതി-റിപ്പബ്ലിക് പതിപ്പായാണ് ഈ ആഴ്ചപ്പതിപ്പ് പുറത്തിറങ്ങിയത്. മഹാത്മാഗാന്ധി മുഖചിത്രമായ ആദ്യലക്കത്തിന്റേതുമുതല്‍ 90 വര്‍ഷത്തെ യാത്രയെ അടയാളപ്പെടുത്തുന്ന 25 ലക്കങ്ങളുടെ മുഖചിത്രങ്ങള്‍ ചേര്‍ത്തുള്ളതാണ് നവതിപ്പതിപ്പിന്റെ മുഖചിത്രം. ആഴ്ചപ്പതിപ്പിന്റെ ചരിത്രപഥങ്ങള്‍ രേഖപ്പെടുത്തുന്ന ലേഖനങ്ങളും അഭിമുഖങ്ങളും വിവിധ ഇന്ത്യന്‍ഭാഷകളില്‍നിന്ന് ഒമ്പത് ചെറുകഥകളുള്ള 'കഥാനവക'വും ഉള്‍ക്കൊള്ളുന്നതാണ് ഈ ലക്കം. 60 രൂപയാണ് വില.
Content Highlights ;Mathrubhumi Weekly 90 th anniversary special issue released by M T vasudevan Nair
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..