മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരത്തിൽ ചെറുകഥയ്ക്ക് ഒന്നാംസ്ഥാനം നേടിയ രാഹുൽ മണപ്പാട്ടിന് എഴുത്തുകാരനും ആഴ്ചപ്പതിപ്പ് ചീഫ് സബ് എഡിറ്ററുമായ സുഭാഷ് ചന്ദ്രൻ പുരസ്കാരം നൽകുന്നു. ഡോ. ഒ.കെ. മുരളീകൃഷ്ണൻ, മാതൃഭൂമി മലപ്പുറം ന്യൂസ് എഡിറ്റർ അശോക് ശ്രീനിവാസ്, റീജ്യണൽ മാനേജർ വി.എസ്. ജയകൃഷ്ണൻ എന്നിവർ സമീപം
കോട്ടയ്ക്കല്‍: കോളേജ് വിദ്യാര്‍ഥികള്‍ക്കായുള്ള മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരത്തില്‍ ചെറുകഥയില്‍ ഒന്നാംസ്ഥാനം നേടിയ രാഹുല്‍ മണപ്പാട്ടിനുള്ള പുരസ്കാരം സമ്മാനിച്ചു. മാതൃഭൂമി കോട്ടയ്ക്കല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരനും മാതൃഭൂമി ആഴ്ചപ്പതിപ്പ് ചീഫ് സബ് എഡിറ്ററുമായ സുഭാഷ് ചന്ദ്രന് പുരസ്കാരം നല്കി. 25,000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം.
മാതൃഭൂമി റീജ്യണല്‍ മാനേജര്‍ വി.എസ്. ജയകൃഷ്ണന്, ന്യൂസ് എഡിറ്റര്‍ ആശോക് ശ്രീനിവാസ്, സീനിയര്‍ സബ് എഡിറ്റര്‍ ഡോ. ഒ.കെ. മുരളീകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുചടങ്ങ് ഒഴിവാക്കാന്‍ സാഹിത്യ മത്സരത്തിലെ മറ്റു വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മാതൃഭൂമി പ്രതിനിധികള്‍ വീട്ടിലെത്തി കൈമാറിയിരുന്നു.
മഞ്ചേരി ആമയൂര്‍ സ്വദേശിയായ രാഹുല്‍ കോഴിക്കോട് മീഞ്ചന്ത ആര്‍ട്സ് കോളേജില്‍ മലയാള സാഹിത്യം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ്. 'ഇറച്ചിക്കൊമ്പ്' എന്ന കഥയാണ് സമ്മാനിതമായത്.
Content Highlights: Mathrubhumi Vishu Edition literary competition: Rahul Manappatt
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..