എം.ടിയുടെ തിരക്കഥാപുസ്തകം മാതൃഭൂമി എം.ഡി എം.വി ശ്രേയാസ്‌കുമാർ നൽകുന്നു (Photo: ഫോട്ടോ/ കെ.കെ സന്തോഷ്)
തൊടുപുഴ: എം.ടി വാസുദേവന്‍ നായരുടെ ജന്മദിനത്തില്‍ മാതൃഭൂമിയുടെ ആദരം. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ്‌കുമാര്‍ അദ്ദേഹത്തിന് ആദരം അര്‍പ്പിച്ചു. തൊടുപുഴയില്‍ ചിത്രീകരിക്കുന്ന 'ഓളവും തീരവും' എന്ന സിനിമയുടെ ലൊക്കേഷനില്‍ എത്തിയാണ് അദ്ദേഹം മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച എം.ടിയുടെ രണ്ട് പുസ്തകങ്ങള്‍ ഉപഹാരമായി നല്‍കി ജന്മദിനാശംസകള്‍ അറിയിച്ചത്. ജന്മദിനത്തില്‍ എം.ടിയ്ക്ക് എല്ലാഭാവുകങ്ങളും നേരുന്നുവെന്ന് എം.വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.
കര്‍ക്കടകത്തിലെ ഉത്രട്ടാതി നക്ഷത്രം മലയാള സാഹിത്യം കൊണ്ടാടുന്നത് എം.ടി വാസുദേവന്‍ നായരുടെ പിറന്നാളായിട്ടാണ്. രേഖകളില്‍ ജൂലൈ പതിനഞ്ച് അദ്ദേഹത്തിന്റെ ജന്മദിനമായി രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എം.ടിയുടെ ജന്മദിനത്തില്‍ മാതൃഭൂമി ആദരവ് അര്‍പ്പിക്കുന്നത് രണ്ട് പുസ്തകങ്ങളിലൂടെയാണ്. എം.ടിയുടെ തിരക്കഥയായ രംഗത്തിന്റെ പുസ്തകരൂപവും എം.ജയരാജ് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'എം.ടി മാതൃഭൂമിക്കാലം' എന്ന പുസ്തകവും ഇന്ന് പ്രകാശിതമാവുകയാണ്.
Content Highlights: M.T Vasudevan Nair, M.V Sreyamskumar, Mathrubhumi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..