മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം; 100 ദേശങ്ങള്‍, 100 പ്രഭാഷണങ്ങള്‍


.

കോഴിക്കോട്: 2023 ഫെബ്രുവരി രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളില്‍ തിരുവനന്തപുരത്തെ കനകക്കുന്നില്‍ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ അലയൊലികള്‍ രാജ്യത്തിനകത്തും പുറത്തുമുള്ള 100 ദേശങ്ങളിലേക്ക് എത്തുന്നു. അക്ഷരോത്സവത്തിന്റെ ഭാഗമായി മാതൃഭൂമിയുടെ ആഭിമുഖ്യത്തില്‍ നൂറ് പ്രഭാഷണങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ നടക്കും.

പരമ്പരയിലെ ആദ്യ പ്രഭാഷണം ഡോ. ശശി തരൂര്‍ നവംബര്‍ 22-ന് വൈകുന്നേരം അഞ്ചു മണിക്ക് കോഴിക്കോട് കടപ്പുറത്തെ കള്‍ച്ചറല്‍ ബീച്ചില്‍ നിര്‍വഹിക്കും. പ്രവേശനം സൗജന്യം.ജന്മശതാബ്ദി ആഘോഷിക്കുന്ന മാതൃഭൂമി മലയാളത്തിലെ പ്രഗല്ഭരായ പ്രഭാഷകരുമായാണ് ഓരോ ദേശത്തേക്കുമെത്തുന്നത്. വ്യത്യസ്തമായ വിഷയങ്ങളിലായിരിക്കും പ്രഭാഷണങ്ങള്‍. മലയാള ഭാഷയും സംസ്‌കാരവും ചിന്തയും സാഹിത്യവും കലയുമെല്ലാം പ്രഭാഷണളില്‍ അഴകോടെ വിരിയും.

'ചരിത്രത്തിന്റെ നിഴലില്‍, ഭാവിയുടെ വെളിച്ചത്തില്‍' എന്ന വിഷയത്തെ കേന്ദ്രമാക്കി നടക്കുന്ന അക്ഷരോത്സവത്തില്‍ ഇത്തവണ നൊബേല്‍-ബുക്കര്‍ സമ്മാനജേതാക്കളുള്‍പ്പെടെ അഞ്ഞൂറിലധികം പ്രതിഭകള്‍ സംഗമിക്കും. സംവാദങ്ങളുടെ പുതിയ തുറസ്സും തലവും അക്ഷരോത്സവത്തില്‍ സൃഷ്ടിക്കപ്പെടും.

Content Highlights: Mathrubhumi international festival of letters speech series


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented