മാതൃഭൂമി പുരസ്കാരം എഴുത്തുകാരൻ സേതുവിന് ഡോ. എം.കെ സാനു സമ്മാനിക്കുന്നു. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി ശ്രേയാംസ് കുമാർ, മാനേജിങ് എഡിറ്റർ പി.വി ചന്ദ്രൻ, സുഭാഷ് ചന്ദ്രൻ എന്നിവർ സമീപം
കൊച്ചി: 2022-ലെ മാതൃഭൂമി പുരസ്‌കാരം എഴുത്തുകാരന്‍ സേതുവിന് സമ്മാനിച്ചു. കൊച്ചി മഞ്ഞുമ്മല്‍ മാതൃഭൂമിയിൽ വെച്ചുനടന്ന ചടങ്ങിന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. മാനേജിങ് എഡിറ്റര്‍ പി.വി ചന്ദ്രന്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ് എഡിറ്റര്‍ സുഭാഷ് ചന്ദ്രന്‍, എഴുത്തുകാരി ഗ്രേസി എന്നിവര്‍ സന്നിഹിതരായ വേദിയില്‍ ഡോ. എം.കെ സാനുവാണ് സേതുവിന് മാതൃഭൂമി പുരസ്‌കാരം സമ്മാനിച്ചത്.
മാതൃഭൂമി എക്കാലവും എഴുത്തുകാരെ ചേര്‍ത്തുപിടിച്ച പ്രസ്ഥാനമാണെന്ന് എം.വി ശ്രേയാംസ് കുമാര്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. മാനേജിങ് എഡിറ്റര്‍ പി.വി ചന്ദ്രന്‍ സേതുവിനെ പൊന്നാടയണിയിച്ചു. മാതൃഭൂമി മുന്‍ എം.ഡി എം.പി വീരേന്ദ്രകുമാറും താനും കൂടിയാലോചിച്ചാണ് മലയാളഭാഷയ്ക്കും എഴുത്തിനും മികച്ച സംഭാവനകള്‍ നല്‍കിയ എഴുത്തുകാരെ മാതൃഭൂമി പുരസ്‌കാരം നല്‍കി വര്‍ഷാവര്‍ഷം ആദരിക്കുക എന്ന തീരുമാനത്തിലെത്തുന്നത്. ഇന്നേവരെ മാതൃഭൂമി പുരസ്‌കാരം അര്‍ഹതപ്പെട്ട കൈകളില്‍ത്തന്നെ എത്തി. 'ദാഹിക്കുന്ന ഭൂമി' എന്ന ചെറുകഥയിലൂടെ അമ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക്മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ എഴുത്തിന്റെ ലോകത്തെത്തിയ സേതുവിന് മാതൃഭൂമിയുടെ ആദരം- പി.വി ചന്ദ്രന്‍ പറഞ്ഞു.
'മനുഷ്യന്റെ ആന്തരിക ജീവിതത്തിന്റെ സംഘര്‍ഷങ്ങളെ ആവിഷ്‌കരിക്കുന്നതില്‍ സേതു വളരെയേറെ വിജയിച്ചു. പാണ്ഡവപുരം എന്ന കൃതി തന്നെ അതിന് മികച്ച ഉദാഹരണമാണ്. മനുഷ്യന്റെ ആന്തരികസംഘര്‍ഷങ്ങളെ ആവിഷ്‌കരിക്കുക എന്നതാണ് സാഹിത്യത്തിന്റെ ധര്‍മം. സേതു ആ ധര്‍മം ഭംഗിയായി നിര്‍വഹിച്ചു. കാലത്തിന്റെ കഠിനങ്ങളായ പരീക്ഷകള്‍ വിജയിച്ചുവന്ന എഴുത്തുകാരനാണ് സേതു. മാതൃഭൂമി സാഹിത്യപുരസ്‌കാരം അദ്ദേഹത്തിന് എന്റെ കൈകള്‍ കൊണ്ട് നല്‍കാനായതില്‍ സന്തോഷമുണ്ട്'- പ്രൊഫ. എം.കെ സാനു പറഞ്ഞു
Content Highlights: Mathrubhumi Award, Sethum M.V Sreyamskumar, P.V Chandran, Mathrubhumi, M.K Sanu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..