കുണ്ണുണ്ണി മാഷ്
തൃപ്രയാര്‍: ഒരു വാക്കൊന്ന് മാറ്റിയാല്‍, ഒരു വരിയൊന്നു വെട്ടിയാല്‍, ഒരു വാചകം കൂട്ടിച്ചേര്‍ത്താല്‍ ഒരു കവിയോ, കഥാകൃത്തോ പിറവിയെടുക്കുമെന്ന് കാണിച്ചുതന്നൊരു കുട്ടേട്ടനുണ്ട് മലയാളിക്ക്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തി ദീര്‍ഘകാലം കൈകാര്യംചെയ്ത ആ കുട്ടേട്ടന്‍ മലയാളികളുടെ പ്രിയകവി വലപ്പാട് സ്വദേശി കുഞ്ഞുണ്ണിമാഷാണ്. മാതൃഭൂമിയുമായി 1969-ല്‍ തുടങ്ങിയ മാഷുടെ ബന്ധം മലയാളത്തിന് ഒട്ടേറെ എഴുത്തുകാരെ സമ്മാനിച്ചു. മാതൃഭൂമിയിലേക്ക് എഴുതിയിരുന്ന കുട്ടികളുടെ രചന പരിശോധിച്ചിരുന്നത് കുഞ്ഞുണ്ണിമാഷാണ്.
ആദ്യമായി എഴുതുന്നവരുടെ സൃഷ്ടികളിലെ പിഴവുതിരുത്താന്‍ മാഷ് മടി കാണിച്ചിരുന്നില്ല. ഒരു വാക്ക് മാറ്റിയാല്‍ നല്ലൊരു കവിതയാകുന്ന മാജിക്കായിരുന്നു മാഷുടെ പേന. ഒരു വാചകത്തിന്റെ ഘടന മാറ്റിയാല്‍ അതൊരു നല്ല കഥയാകുമെന്ന് കുട്ടിയെഴുത്തുകാരെ ബോധ്യപ്പെടുത്താനും മാഷിനായി.
മലയാളത്തിലെ ഒരു പിടി എഴുത്തുകാരുടെ ആദ്യരചന പുറംലോകം കണ്ടത് കുട്ടേട്ടനെന്ന കുഞ്ഞുണ്ണിമാഷുടെ അനുഗ്രഹത്തിലൂടെയാണ്. സത്യന്‍ അന്തിക്കാട്, അശോകന്‍ ചരുവില്‍, ടി.വി. കൊച്ചുബാവ, അക്ബര്‍ കക്കട്ടില്‍, എന്‍.പി. ഹാഫിസ് മുഹമ്മദ്, കെ. രേഖ, എ.എസ്. പ്രിയ, താഹ മാടായി, ശാന്തിപ്രിയ എന്നിവരെല്ലാം ഇതില്‍പ്പെടുന്നു.
മാതൃഭൂമിയില്‍ എഴുതുകയെന്ന കുട്ടിയെഴുത്തുകാരുടെ സ്വപ്നം യാഥാര്‍ഥ്യമാക്കിയ കുട്ടേട്ടന്‍ അവരുമായെല്ലാം ഹൃദ്യമായ ഗുരു-ശിഷ്യ ബന്ധം പുലര്‍ത്തിയിരുന്നു. എല്ലാവര്‍ക്കും പോസ്റ്റ് കാര്‍ഡില്‍ കത്തെഴുതുന്നത് മാഷുടെ ശീലമായിരുന്നു. 1987 മുതല്‍ മാഷിനുവേണ്ടി എഴുത്തുകള്‍ കൈകാര്യം ചെയ്തിരുന്ന ഉഷാ കേശവരാജിന് അക്കാര്യത്തെക്കുറിച്ച് നല്ലപോലെ അറിയാം.
''നല്ല തുടക്കം, നല്ലയൊടുക്കം, നല്ലൊരു നടുവും കഥ നന്നായി''. മാഷ് കുട്ടിക്കഥാകാരന്മാര്‍ക്ക് എഴുതിയിരുന്ന പ്രധാന വാചകമാണിതെന്ന് ഉഷ ഓര്‍ക്കുന്നു. സൃഷ്ടികള്‍ നന്നാക്കാനുള്ള നിര്‍ദേശങ്ങളായിരുന്നു മാഷ് കുട്ടികള്‍ക്ക് പ്രധാനമായി പോസ്റ്റ് കാര്‍ഡിലൂടെ നല്‍കിയിരുന്നത്.
Content Highlights: kunhunni master, mathrubhumi@100 years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..