ഗള്‍ഫുകാരന്‍ ബാപ്പുട്ടിഹാജിയുടെ പെട്ടിയില്‍ അത്തറുമില്ല, പുത്തനുമില്ല; പുസ്തകങ്ങള്‍ മാത്രം! 


ഷനീബ് മൂഴിക്കല്‍

പത്രങ്ങളും പുസ്തകങ്ങളും സൂക്ഷിച്ച മുറിയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതാണ് ഹാജിയുടെ ഇഷ്ടം. കവിത, കഥ, നോവല്‍, നിരൂപണം, തത്ത്വചിന്ത, മനഃശാസ്ത്രം, സാങ്കേതികവിദ്യ, ആയുര്‍വേദം തുടങ്ങിയ വിഷയങ്ങളെല്ലാം ബാപ്പുട്ടിഹാജിയുടെ വായനയില്‍ നിറഞ്ഞുനില്‍ക്കുന്നു.

വലിയാട്ട് ബാപ്പുട്ടിഹാജി

തിരൂരങ്ങാടി: വീടിനുസമീപം മറ്റൊരു വീട്. അതില്‍നിറയെ പത്രങ്ങള്‍ അമൂല്യഗ്രന്ഥങ്ങള്‍. താഴെച്ചിനയിലെ രണ്ടുമുറികളുള്ള ഈ പുസ്തകവീട്ടില്‍ വലിയാട്ട് ബാപ്പുട്ടിഹാജി എന്ന മൊയ്തീന്‍കുട്ടി സന്തുഷ്ടനാണ്.

തന്നെക്കാണാനെത്തുന്നവര്‍ക്ക് ആദ്യമേതന്നെ കുപ്പിയില്‍ സൂക്ഷിച്ച തേന്‍ൈകയില്‍ ഒഴിച്ചുകൊടുക്കും. ഏറെ ഔഷധഗുണമുള്ള തേന്‍ അക്ഷരത്തിന്റെ പ്രതീകമാണ് അദ്ദേഹത്തിന്. തുടര്‍ന്ന് 'മാതൃഭൂമി'യും വായനയുടെ ലോകവും തനിക്കു നല്‍കിയ ഉയര്‍ന്ന ചിന്തകളെക്കുറിച്ച് ബാപ്പുട്ടിഹാജി സംസാരിക്കും. ഇവിടെ ആദ്യമെത്തുന്ന ആരുടെയും അനുഭവമാണിത്.

മാതൃഭൂമിയുടെ പലകാലങ്ങളിലെ പത്രം, ആഴ്ചപ്പതിപ്പ് ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ എല്ലാം ബാപ്പുട്ടിഹാജിയുടെ പുസ്തകവീട്ടില്‍ നിറയെയുണ്ട്. കെ.പി. കേശവമേനോന്റെ കഴിഞ്ഞകാലം, നാം മുന്നോട്ട്, എന്റെ ചിന്തകള്‍, സഞ്ജയന്റെ ഹാസ്യാഞ്ജലി തുടങ്ങിയവയെല്ലാം അക്കാലത്തു തന്നെ സ്വന്തമാക്കി.

പൈതൃകമായി കിട്ടിയ ശീലം

രണ്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് വായന തുടങ്ങിയത്. താഴെച്ചിന സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കര്‍ഷകനായിരുന്ന പിതാവ് വലിയാട്ട് കുഞ്ഞഹമ്മദ് ഹാജി ദിവസവും മാതൃഭൂമി വീട്ടില്‍ കൊണ്ടുവന്നിരുന്നു. നന്നായി വായിച്ചിരുന്ന കുഞ്ഞഹമ്മദാജി മകനെയും വായനയുടെ വഴിയിലെത്തിച്ചു.

സ്വാതന്ത്ര്യസമരങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളും വിശേഷങ്ങളുമാണ് അന്ന് പത്രത്തില്‍ കാര്യമായി ഉണ്ടായിരുന്നത്. മഹാത്മാഗാന്ധി, ജവാഹര്‍ലാല്‍ നെഹ്‌റു, മൗലാനാ അബുല്‍കലാം ആസാദ്, മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബ് തുടങ്ങിയവരെക്കുറിച്ചൊക്കെ വായിച്ചറിഞ്ഞതോടെ വലിയ ബഹുമാനവും ഇഷ്ടവും തോന്നി. പത്രവായന ദിനചര്യയായതോടെ മലയാളം നന്നായി വായിക്കാനും ശീലിച്ചു.

തിരൂരങ്ങാടി ഗവ. ഹൈസ്‌കൂളില്‍ എട്ടാംക്ലാസുവരെ പഠിച്ചു. പിന്നീട് പിതാവിനെ കൃഷിയില്‍ സഹായിക്കാനിറങ്ങി. 1977-ല്‍ 39-ാം വയസ്സില്‍ ജോലി അന്വേഷിച്ച് ഗള്‍ഫില്‍പ്പോയി. 1989-ല്‍ ഗള്‍ഫ് ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചപ്പോള്‍ 227 കിലോഗ്രാം തൂക്കമുള്ള രണ്ടു തകരപ്പെട്ടികള്‍ ബാപ്പുട്ടിഹാജി കപ്പലില്‍ നാട്ടിലേക്ക് അയച്ചിരുന്നു. വായിച്ചുവളര്‍ന്ന ഈ പ്രവാസി സ്വന്തമാക്കിയ പുസ്തകങ്ങളായിരുന്നു ഈ രണ്ടുപെട്ടികളിലും നിറയെ.

ഗള്‍ഫില്‍നിന്ന് നാട്ടിലെത്തുന്ന പ്രവാസിയുടെ പെട്ടിയിലെ പുസ്തക്കൂട്ടങ്ങള്‍ പിന്നീടും വളര്‍ന്നു. പുസ്തകങ്ങള്‍ സൂക്ഷിക്കാനായി വീടിന് സമീപം നിര്‍മിച്ച ഒരു കുഞ്ഞുവീട്ടില്‍ ബഹളങ്ങളില്‍നിന്നെല്ലാം ഒഴിഞ്ഞ് പത്രങ്ങള്‍ക്കും പുസ്തകങ്ങള്‍ സൂക്ഷിച്ച അലമാരകള്‍ക്കും ഇടയിലെ കട്ടിലിലാണ് ബാപ്പുട്ടിഹാജിയുടെ ഉറക്കം. പത്രങ്ങളും പുസ്തകങ്ങളും സൂക്ഷിച്ച മുറിയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതാണ് ഹാജിയുടെ ഇഷ്ടം. കവിത, കഥ, നോവല്‍, നിരൂപണം, തത്ത്വചിന്ത, മനഃശാസ്ത്രം, സാങ്കേതികവിദ്യ, ആയുര്‍വേദം തുടങ്ങിയ വിഷയങ്ങളെല്ലാം ബാപ്പുട്ടിഹാജിയുടെ വായനയില്‍ നിറഞ്ഞുനില്‍ക്കുന്നു.

83-ാംവയസ്സില്‍ ആരോഗ്യപ്രശ്നങ്ങളൊക്കെയുണ്ടെങ്കിലും അത്യാവശ്യഘട്ടങ്ങളില്‍ ഒഴികെ കൂടുതല്‍ സമയങ്ങളിലും കണ്ണടയില്ലാതെ വായിക്കാന്‍ കഴിയുന്നുണ്ട്. അതാണ് പ്രധാനഊര്‍ജം.

Content Highlights: Valiyat Bapputti Haji, Mathrubhumi 100 Years

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented