മാടമ്പ് കുഞ്ഞുകുട്ടൻ | ഫോട്ടോ: മനീഷ് ചേമഞ്ചേരി
തൃശ്ശൂര്‍: മാടമ്പ് കുഞ്ഞുകുട്ടന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന മാടമ്പ് സാഹിത്യോത്സവം മെയ് 11ന്.എഴുത്തച്ഛന്‍ പഠന കേന്ദ്രം, തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയുടെ സഹകരണത്തോടെ നടത്തുന്ന പരിപാടി രാവിലെ 9:30 മുതല്‍ വൈകിട്ട് 6വരെ മാടമ്പ് മനയില്‍വെച്ചാണ് നടക്കുക.
മാടമ്പ് കുഞ്ഞുകുട്ടന്റെ രണ്ടാം ചരമദിനമാണ് മെയ് 11. അദ്ദേഹത്തിന്റെ 'ഭ്രഷ്ട്' എന്ന നോവലിന്റെ സുവര്‍ണ്ണ ജൂബിലിയും അനുസ്മരണ പ്രഭാഷണവും, വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറും സാഹിത്യോത്സവത്തിലുണ്ടാകും. ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അധ്യാപകനായിരുന്ന എഴുത്തുകാരനും നിരൂപകനുമായ പ്രൊഫ ഇ. വി. രാമകൃഷ്ണനാണ് സെമിനാര്‍ കോര്‍ഡിനേറ്റര്‍.
മറാത്തി എഴുത്തുകാരന്‍ ലക്ഷ്മണ്‍ ഗെയ്ക് വാദ് സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. 'മാടമ്പ് കുഞ്ഞുകുട്ടന്‍ എന്ന വൈരുദ്ധ്യാത്മക ജീവിതം' എന്ന വിഷയത്തില്‍ മനു വി. ദേവദേവന്‍ അനുസ്മരണ പ്രഭാഷണം നടത്തും. 'ബ്രാഹ്‌മണിക പിതൃ മേധാവിത്വം കേരളത്തില്‍' എന്ന വിഷയത്തില്‍ ഡോ. ജെ.ദേവിക, മനോജ് കൂറൂര്‍ എന്നിവര്‍ സംവാദം നയിക്കും. 'ഭ്രഷ്ടിന്റെ അമ്പത് വര്‍ഷം' എന്ന വിഷയത്തില്‍ പ്രൊഫ. ഇ. വി. രാമകൃഷ്ണന്‍, ഡോ. കെ. എം. അനില്‍, ഡോ. കെ. എം. ഷീബ, ഡോ. ടി. വി. സുനീത എന്നിവര്‍ സംസാരിക്കും.
'പ്രാദേശിക ചരിത്രവും സംസ്‌കാരവും മലയാള നോവലില്‍' എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ സാറാ ജോസഫ്, മനോജ് കുറൂര്‍, ആര്‍. രാജശ്രീ, ഫ്രാന്‍സിസ് നൊറോണ, റഫീഖ് ഇബ്രാഹിം എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് 5.15 മുതല്‍ മോഹന്‍ തൃപ്പുണിത്തുറയും സംഘവും അവതരിപ്പിക്കുന്ന പാട്ടിന്റെ വഴികള്‍ സംഗീത പരിപാടി അരങ്ങേറും. ഫോണ്‍: 09947260669, 09446033249
Content Highlights: Matampu literary fest, Madambu Kunjukuttan, Madampu mana,Thrissur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..