-
ലണ്ടന്‍: ഈവര്‍ഷത്തെ അന്താരാഷ്ട്ര ബുക്കര്‍ പുരസ്കാരം നെതര്‍ലന്‍ഡ്സ് സ്വദേശി മറീക ലൂകാസ് റെയ്ന്വെല്ഡിന്. 'ദ ഡിസ്കംഫര്‍ട്ട് ഓഫ് ഈവനിങ് ' എന്ന ഡച്ച് നോവലാണ് പുരസ്കാരത്തിന് അര്‍ഹമായത്.
ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷ ചെയ്യുന്ന കൃതികള്‍ക്കാണ് അവാര്‍ഡ് ലഭിക്കുക. 50,000 പൗണ്ട് (49 ലക്ഷം രൂപ) ആണ് സമ്മാനത്തുക. കൃതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ മിഷല്‍ ഹച്ചിസണും റെയ്ന്വെല്ഡും സമ്മാനത്തുക പങ്കിടും.
29 വയസ്സുള്ള റെയ്ന്വെല്ഡ് പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ്. 2018-ല്‍ ഡച്ച് ഭാഷയില്‍ പ്രസിദ്ധീകരിച്ച നോവല്‍, സഹോദരന്റെ മരണത്തെത്തുടര്‍ന്നുള്ള ദുഃഖത്താല്‍ വിചിത്ര ചിന്തകളില്‍ ഏര്‍പ്പെടുന്ന ജാസ് എന്ന പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്.

Content Highlights: Marieke Lucas Rijneveld wins International Booker for The Discomfort of Evening
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..