സുഗതകുമാരി നട്ടുവളര്‍ത്തിയ 'പയസ്വിനി' മാവ് പുതുമണ്ണിലേക്ക്; അക്ഷരമുറ്റത്ത് ഇനി മധുരമാമ്പഴക്കവിത


കാസർകോട് പുതിയ ബസ് സ്റ്റാന്റിന് മുന്നിൽ നിന്ന് മാവ് പിഴുതെടുക്കുന്നു

കാസര്‍കോട്: അടുക്കത്ത് ബയല്‍ സ്‌കൂളിന് ഇന്ന് മാമ്പഴത്തിന്റെ മധുരമൂറുന്ന ദിവസമാണ്. അവിടത്തെ മണ്ണും മനസ്സും കാത്തിരുന്ന ശുഭമുഹൂര്‍ത്തം. മലയാളത്തിന്റെ കവയിത്രി സുഗതകുമാരി നട്ടുവളര്‍ത്തിയ നാട്ടുമാവ് ബുധനാഴ്ച മുതല്‍ ആ അക്ഷരമുറ്റത്ത് വേരാഴ്ന്ന്‌ തളിരിട്ടുതുടങ്ങും. ദേശീയപാതാ വികസനത്തില്‍ മഴുവിലൊടുങ്ങുമായിരുന്ന മധുരമാവ് വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് മാറ്റി നടുന്നത്.

2006 ഡിസംബര്‍ മൂന്നിന് ജില്ലാ പഞ്ചായത്തും എന്‍മകജെ പഞ്ചായത്തും എന്‍ഡോസള്‍ഫാനും ആരോഗ്യപ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ പങ്കെടുക്കാനാണ് കവയിത്രി ജില്ലയിലെത്തിയത്.

പെര്‍ള നളന്ദ കോളേജിലെ പരിപാടിക്കുശേഷം കാസര്‍കോട് നഗരത്തിലെത്തി. കാസര്‍കോട് പീപ്പിള്‍സ് ഫോറം നടത്തിയ തണല്‍മര സംരക്ഷണ സന്ദേശ കൂട്ടായ്മയില്‍ സുഗതകുമാരി സംസാരിച്ചു. ശേഷം കാസര്‍കോടിനോടുള്ള ബന്ധത്തിന്റെ ഓര്‍മപ്പെടുത്തലായി പുതിയ ബസ്സ്റ്റാന്‍ഡിലെ ഒപ്പുമരച്ചുവട്ടിന് സമീപം നേരത്തേ ഒരുക്കിയ കുഴിയിലേക്ക് മാവിന്‍തൈ നട്ടു. അതിനുശേഷം നാട്ടിലെ പുഴയുടെ പേര് ചോദിച്ചു. തൈ നനച്ചശേഷം 'പയസ്വിനി'യെന്ന് മൂന്ന് തവണ പേരുചൊല്ലി വിളിച്ചു. ശേഷം മരത്തിന് സ്തുതിയെന്ന കവിതയും ചൊല്ലിയാണ് കവയിത്രി അന്ന് മടങ്ങിയത്.

ചൊവ്വാഴ്ച രാവിലെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മാവിന്‍ ചുവട്ടിലെ മണ്ണ് നീക്കി. തായ്‌വേരുകള്‍ക്ക് പോറലേല്‍ക്കാതിരിക്കാന്‍ ചുവട്ടില്‍നിന്ന് ഒന്നരമീറ്റര്‍ മാറിയാണ് മണ്ണെടുത്തത്.

മരം ലോറിയിലേക്ക് മാറ്റുമ്പോള്‍ വേരിനോട് ചേര്‍ന്നിരിക്കുന്ന മണ്ണ് ഇളകാതിരിക്കാന്‍ ചുവട്ടില്‍ പ്രത്യേക പെട്ടിസ്ഥാപിക്കും. ബുധനാഴ്ച രാവിലെയാണ് 'പയസ്വിനി'യുടെ മാറ്റിനടല്‍ പ്രവൃത്തി ആരംഭിക്കുക. വലിയ ശിഖരങ്ങള്‍ മുറിച്ച് ക്രെയിന്‍ ഉപയോഗിച്ച് മരം ലോറിയിലേ ക്ക് മാറ്റും. പിന്നീട്‌ മരവുമായി ലോറി സ്‌കൂളിലേക്ക് നീങ്ങും. സമയം റോഡില്‍ വാഹനിയന്ത്രണമുണ്ടാകും. സീഡ്, എന്‍.എസ്.എസ്., എസ്.പി.സി. വിദ്യാര്‍ഥികള്‍ വാഹനത്തെ അനുഗമിക്കും.

സാമൂഹിക വനവത്കരണ വിഭാഗം, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി, കാസര്‍കോട് പീപ്പിള്‍ സ് ഫോറം എന്നിവയുമായി ചേര്‍ന്ന് മാതൃഭൂമി സീഡാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Content Highlights: mango tree sugathakumari kasaragod mathrubhumi seed

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented