'കാസർക്കോട്ട് ഗര്‍ഭത്തിൽ തന്നെ ലോക്ക്​ഡൗൺ ആയിപ്പോയവരെക്കുറിച്ച് ഇനിയെങ്കിലും ചിന്തിക്കാമോ?'


ഷബിത

കാസര്‍ക്കോട് എന്നു പറയുന്നത് ഒരു കുപ്പത്തൊട്ടിയാണല്ലോ. കുറ്റം ചെയ്യുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള ഒരിടമായിട്ടാണല്ലോ കാസര്‍ക്കോടിനെ ആളുകള്‍ എന്നും കണ്ടിട്ടുള്ളത്. അതുകൊണ്ട് ഇവിടെയുള്ള ജനങ്ങള്‍ക്കും അര്‍ഹമായ ചികിത്സ ലഭിച്ചിരുന്നില്ല.

അംബികാസുതൻ മങ്ങാട്. ഫോട്ടോ: രാമനാഥ് പൈ

പലതരത്തിലും പാർശ്വവത്‌ക്കരിക്കപ്പെട്ടുപോയ ജില്ലയായ കാസർക്കോട്ട് കൊറോണയുടെ പശ്ചാത്തലത്തിൽ ഒരു മെഡിക്കൽ കോളേജ് യാഥാർഥ്യമാകുന്നതിലെ സന്തോഷം പങ്കിട്ട് പ്രശസ്ത എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ഡോ. അംബികാസുതൽ മാങ്ങാട്. എൻഡോസൾഫാൻ രോഗികളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു മെഡിക്കൽ കോളേജ്. രണ്ട് ദശകമായി കാസർക്കാേട്ടുകാർ ഇതിനുവേണ്ടിയുള്ള സമരത്തിലായിരുന്നു. പക്ഷേ കർണാടക സർക്കാർ അതിർത്തി അടച്ചപ്പോഴാണ് കാസർക്കോട് ജില്ല അനുഭവിക്കുന്ന ചികിത്സാ സൗകര്യങ്ങളുടെ ദൗർലഭ്യത്തെക്കുറിച്ച് ഭരണാധികാരികൾക്ക് മനസ്സിലായത്. കോവിഡിനുശേഷം എൻഡോസൾഫാൻ ദുരിതബാധിതർക്ക് നല്ല ചികിത്സ കിട്ടുമല്ലോ എന്നതാണ് ആശ്വസമെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കാേമിനാട് പറഞ്ഞു.

ഡോ. അംബികാസുതൻ മാങ്ങാടിന്റെ വാക്കുകളിലേയ്ക്ക്:

അമേരിക്ക ഉൾപ്പെടെയുള്ള വൻകിടരാജ്യങ്ങളെല്ലാം കൊറോണയ്ക്കു മുമ്പിൽ മുട്ടുകുത്തിയപ്പോൾ, ഓരോ രാജ്യത്തും മരണങ്ങൾ ഇരുപതിനായിരത്തിലധികം ആയിക്കൊണ്ടിരിക്കുന്ന സമയത്ത് കേരളം പുലർത്തിയ ജാഗ്രതയും അവധാനതയും ശ്രദ്ധേയമാണ്. വളരെ മുൻകൂട്ടിത്തന്നെ പ്രതിരോധപ്രവർത്തനങ്ങൾക്ക് തയ്യാറാവുകയും രോഗികളെയും നിരീക്ഷണത്തിലിരിക്കുന്നവരെയും മാറ്റിപ്പാർപ്പിക്കുകയും വളരെ ശ്രദ്ധയോടു കൂടി ലോകത്തിന് തന്നെ മാതൃകയാവുന്ന തരത്തിൽ കേരളം മാറിയതിൽ മലയാളികൾക്ക് അങ്ങേയറ്റം സന്തോഷിക്കാവുന്നതാണ്. ഭരണകൂടത്തെ അഭിനന്ദിക്കാവുന്നതാണ്.

ഇങ്ങനെ മുമ്പ് സംഭവിച്ചിട്ടില്ല. ലോകം മുഴുവൻ ഒരു വിഷയത്തിൽ തറഞ്ഞ് നിൽക്കുകയാണ്. കൊറോണ എന്ന വിഷയത്തിൽ. മലയാളികൾ മാത്രമല്ല, ലേകത്തിലെ മുഴുവൻ മനുഷ്യരും വീട്ടുതടങ്കലിലാണ്. സ്വയം സുരക്ഷയെക്കരുതി പുറത്തേക്കിറങ്ങാൻ സ്വാതന്ത്ര്യമില്ലാതെ വീട്ടുതടവിൽ. മഹായുദ്ധങ്ങൾ ലോകത്തരങ്ങേറിയിട്ടുണ്ട്. പക്ഷേ ലോകത്തിലെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന ഇതുപോലെ മറ്റൊരു വിഷയമുണ്ടായിട്ടില്ല. മഹായുദ്ധങ്ങൾ മറ്റ് ജീവജാലങ്ങളെക്കൂടി നശിപ്പിച്ചിരുന്നു. ഈ മൂന്നാം ലോകമഹായുദ്ധത്തിന്റെ പ്രത്യേകത ജീവജാലങ്ങൾക്കു പ്രശ്നമില്ല എന്നതാണ്. മനുഷ്യനൊഴികെയുള്ള ജീവജാലങ്ങളെല്ലാം പ്രകൃതിയിൽ സ്വച്ഛന്ദം വിഹരിക്കുന്നു. കൊറോണയുടെ ലോക്ക്​ഡൗൺ കാലത്ത് നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. പ്രകൃതിയിൽ മനുഷ്യനില്ലെങ്കിൽ ഭൂമിയ്ക്ക് ഒരു കുറവും സംഭവിക്കാനില്ല എന്നതാണത്. മനുഷ്യൻ കുറേക്കൂടി വിനീതമായി പെരുമാറേണ്ടതുണ്ട് എന്നാണ് ഇത് നമ്മെ പഠിപ്പിക്കുന്നത്.

കേരളത്തിൽ കാസർക്കോടാണ് കൊറോണ ദുരന്തം ഏറ്റവും ബാധിച്ചത്. റിപ്പോർട്ടു ചെയ്യപ്പെട്ട രോഗികളിൽ അധികവും കാസർക്കോട്ടാണ്. എൻഡോസൾഫാൻ ദുരന്തത്തിന് ശേഷം മറ്റൊരു ദുരന്തമായി കൊറോണ വ്യാപിക്കുമോ എന്ന ഭീതി മലയാളികൾക്കു മുഴുവൻ ഉണ്ടായിരുന്നു. ഒരു മാസമായി ദുരിതബാധിതരായിട്ടുള്ള ആളുകൾ ലോക്ക്ഡൗണിൽ കഴിയുന്നു. അതേസമയം എൻഡോസൾഫാൻ ദുരിതബാധിതർ ജനനം മുതൽ ലോക്ക്ഡൗൺ ആയിപ്പോയവരാണ്. ഗർഭപാത്രത്തിൽ വച്ചുതന്നെ ലോക്ക്ഡൗൺ ആയിപ്പോയവരാണ്. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മനുഷ്യരാണ്. വളർച്ച മുറ്റി, ശരീരാവയവങ്ങൾ വളരാതെ, ഭക്ഷണം കഴിക്കാൻ പറ്റാതെ മരിച്ചുപോയ നൂറുകണക്കിന് മനുഷ്യരുടെ പ്രയാസങ്ങൾ ഇപ്പോഴും ഓർമകളിൽ വിങ്ങിനിൽക്കുന്നുണ്ട്.
ഇവിടെയുള്ള മനുഷ്യരിൽ, പ്രത്യേകിച്ചും എൻഡോസൾഫാൻ ദുരിതബാധിതർ ചികിത്സ തേടിയിരുന്നത് പ്രധാനമായും മംഗലാപുരം മെഡിക്കൽ കോളേജിലാണ്. അവിടെ ആറോ ഏഴോ മെഡിക്കൽ കോളേജുകളുണ്ട്. പക്ഷേ കർണാടക സർക്കാർ അതിർത്തി അടച്ചപ്പോളാണ് കാസർകോട് ജില്ല അനുഭവിക്കുന്ന ചികിത്സാ സൗകര്യങ്ങളുടെ ദൗർലഭ്യത്തെക്കുറിച്ച് ഭരണാധികാരികൾക്ക് മനസ്സിലായത്. ഇവിടെ രണ്ട് ദശകമായിട്ട് ആളുകൾ സമരം ചെയതുകൊണ്ടിരിക്കുകയാണ് ഒരു മെഡിക്കൽ കോളേജിനുവേണ്ടി.

മാതൃഭൂമിയിൽ നിരവധി ലേഖനങ്ങൾ മെഡിക്കൽ കോളേജിനുവേണ്ടിയിട്ട് എഴുതിയിട്ടുണ്ട്. ഇപ്പോൾ ചികിത്സ കിട്ടാതെ മരിച്ചപ്പോൾ ഇവിടെ വലിയ വിഷയമായി. നൂറുകണക്കിന് മനുഷ്യർ, പ്രത്യേകിച്ച് കുഞ്ഞുങ്ങൾ ഇവിടെ ചികിത്സകിട്ടാതെ മരിച്ചിട്ടുണ്ട്. പ്രജിത, കവിത,ശീലാബതി, ജയകൃഷ്ണൻ.... അങ്ങനെ എത്രയോ കുട്ടികൾ. പക്ഷേ അന്നൊന്നും ഇവിടെയുള്ള ഭരണകൂടങ്ങൾക്ക് അപര്യാപ്തമായ ചികിത്സാ സംവിധാനത്തെക്കുറിച്ച് ബോധമില്ലായിരുന്നു എന്നുവേണം പറയാൻ. പതിനൊന്നു പേർ കോവിഡ്-19 കാലത്ത് മരിച്ചപ്പോൾ ഇവിടെ മെഡിക്കൽ കോളേജ് ഒരുങ്ങുന്നു. സന്തോഷമുള്ള കാര്യമാണ്. 2013-ൽ ഈ മെഡിക്കൽ കോളേജിന് തറക്കല്ലിട്ടപ്പോൾ 2015-ൽ ഉദ്ഘാടനം കഴിയും എന്നു പറഞ്ഞതാണ് അന്നത്തെ മുഖ്യമന്ത്രി. ഇത് വർഷം 2020 ആയി എന്നോർക്കണം. കാസർക്കോടിനോട് കാണിക്കുന്ന വലിയ അവഗണന ഇപ്പോൾ മാറിക്കിട്ടിയതിൽ സന്തോഷമുണ്ട്. കാരണം കോവിഡിനുശേഷം എൻഡോസൾഫാൻ ദുരിതബാധിതർക്ക് നല്ല ചികിത്സ കിട്ടുമല്ലോ.

എൻഡോസൾഫാൻ ദുരിതബാധിതരുടെ കാര്യത്തിൽ മുഖ്യമന്ത്രി നല്ല ശ്രദ്ധകാണിക്കുകയുണ്ടായി. അതിൽ ഒന്ന് മരുന്നിനെ സംബന്ധിച്ചാണ്. ഇവർക്ക് എപ്പോഴും മരുന്ന് വേണം. തീർന്നുപോയാൽ വാങ്ങിക്കാനുള്ള സൗകര്യമില്ല എന്നതാണ് പ്രശ്നം. മംഗലാപരുത്തുനിന്ന് എഴുതുന്ന മരുന്നുകൾ അവിടെ മാത്രമേ കിട്ടുകയുള്ളൂ. ഇങ്ങനെ ലഭ്യമല്ലാത്ത മരുന്നുകൾ എല്ലാ വീടുകളിലും ആവശ്യത്തിനനുസരിച്ച് എത്തിക്കുന്നുണ്ട് എന്നത് ഭരണകൂടത്തിന്റെ എടുത്തുപറയാവുന്ന വിജയമാണ്. അതേസമയം മുഖ്യമന്ത്രി പറഞ്ഞ മറ്റൊരു കാര്യം എൻഡോസൾഫാൻ ദുരിതബാധിതരുടെ വീടുകളിൽ സൗജന്യ റേഷൻ എത്തിക്കും എന്നതാണ്. എന്നാൽ അതിനുള്ള ഒരു സംവിധാനം ഇപ്പോൾ ഉണ്ടായിട്ടില്ല. അത് കഴിയുന്നതും വേഗം ലഭ്യമാക്കിക്കൊടുക്കണമെന്ന് അഭ്യർഥിക്കുകയാണ്. അവർക്ക് പെൻഷൻ കൊടുക്കുന്നുണ്ടല്ലോ. എൻഡോസൾഫാൻ ദുരിതബാധിതരായിട്ടുള്ള, ലിസ്റ്റിലുള്ള ആറായിരത്തോളം പേർക്ക് ആറുമാസമായി പെൻഷൻ കിട്ടിയിട്ടില്ല. അത് വലിയൊരു പ്രയാസമുള്ള കാര്യമാണ്. ഉടനെ കൊടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും വേഗത്തിൽത്തന്നെ അക്കാര്യത്തിൽ ഒരു തീർപ്പുണ്ടാകണം എന്നാണ് ഈ അവസരത്തിൽ അഭ്യർഥിക്കാനുള്ളത്.

പ്രധാനപ്പെട്ട ഒരു കാര്യം കൂടി പറയാനുണ്ട്. കേരളത്തിന് അർഹതപ്പെട്ട എയിംസ് കാസർകോട് തന്നെ വളരെപെട്ടെന്ന് സ്ഥാപിക്കാനുള്ള സന്ദർഭം ഉണ്ടാവണം. കേരള മെഡിക്കൽ കോളേജ് മാത്രം പോര. കാസർക്കോട് എന്നു പറയുന്നത് ഒരു കുപ്പത്തൊട്ടിയാണല്ലോ. കുറ്റം ചെയ്യുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള ഒരിടമായിട്ടാണല്ലോ കാസർക്കോടിനെ ആളുകൾ എന്നും കണ്ടിട്ടുള്ളത്. അതുകൊണ്ട് ഇവിടെയുള്ള ജനങ്ങൾക്കും അർഹമായ ചികിത്സ ലഭിച്ചിരുന്നില്ല. അതുകൊണ്ട് ഈ അവസ്ഥയ്ക്കു ഒരു മാറ്റം ഉണ്ടാക്കാൻ കൊറോണ വൈറസിന് സാധിക്കും എന്നാണ് എന്റെ പ്രത്യാശ.

Content Highlights: Malayalam Writer Ambikasuthan Mangad remarks on kasaragode endosulfan victims Corona Virus Covid19

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented