അടുത്ത അധ്യയനവര്‍ഷം മുതല്‍ പുതിയ ലിപിയും ഏകീകൃത രചനാശൈലിയും


പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മത്സരപ്പരീക്ഷകളില്‍ പുതിയ ലിപിയും ഏകീകൃത രചനാശൈലിയും സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയ്. ഇതുസംബന്ധിച്ച് പി.എസ്.സി.യുമായി ചര്‍ച്ച നടത്തും. അടുത്ത അധ്യയനവര്‍ഷംമുതല്‍ അച്ചടിക്കുന്ന പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ച ലിപിയിലും രചനാരീതിയിലും ആയിരിക്കും.

ഭാഷാ മാര്‍ഗനിര്‍ദേശ വിദഗ്ധസമിതിയുടെ ശുപാര്‍ശപ്രകാരം പരിഷ്‌കരിച്ച ലിപിയും രചനാശൈലിയും സ്വീകരിക്കുന്നതിനെക്കുറിച്ച് പത്രാധിപന്മാരുമായി നടത്തിയ ചര്‍ച്ചയിലാണ് ചീഫ് സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. പുതിയരീതി മാധ്യമങ്ങളും സ്വീകരിക്കാന്‍ ധാരണയായി.



ശൈലീപുസ്തകം പ്രസിദ്ധീകരിച്ചു

ഋ, റ്/ര് എന്നിവയുടെ ഉപചിഹ്നങ്ങള്‍ അക്ഷരങ്ങളോട് ചേര്‍ത്തുമാത്രം എഴുതണമെന്നും കൂടുതല്‍ കൂട്ടക്ഷരങ്ങള്‍ ഉപയോഗിക്കണമെന്നുമാണ് പരിഷ്‌കരിച്ച ലിപിവ്യവസ്ഥയിലെ പ്രധാനമാറ്റം. വാക്കുകള്‍ എഴുതുന്നതിന് ഏകീകൃതരൂപം നിര്‍ദേശിക്കുന്ന 'മലയാളത്തിന്റെ എഴുത്തുരീതി' എന്ന ശൈലീപുസ്തകവും പുറത്തിറക്കി. പുസ്തകം www.kerala.gov.in/malayalamfont എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ രചനാരീതിയില്‍ ആവശ്യമെങ്കില്‍ മാറ്റങ്ങള്‍വരുത്തും. ശബ്ദതാരാവലി പുതിയ ലിപിയിലേക്കും രചാനശൈലിയിലേക്കും മാറ്റി റഫറന്‍സ് സംവിധാനമാക്കും.

അഞ്ച് സൗജന്യ ഫോണ്ടുകള്‍

പുതിയ ലിപി സ്വീകരിച്ച് അച്ചടിക്കാന്‍ അഞ്ച് ഫോണ്ടുകളും പുറത്തിറക്കി. മന്ദാരം, തുമ്പ എന്നീ ഫോണ്ടുകള്‍ സി-ഡിറ്റ് രൂപകല്പന ചെയ്തവയാണ്. മലയാളത്തിന് കംപ്യൂട്ടര്‍ ലിപി രൂപവത്കരിക്കാന്‍ നിസ്തുലസംഭാവനകള്‍ നല്‍കിയ കെ.എച്ച്. ഹുസൈനും സംഘവും രൂപംനല്‍കിയ മീര, രചന ഫോണ്ടുകളില്‍ പുതിയ ലിപിക്കനുസരിച്ച് സര്‍ക്കാര്‍ മാറ്റംവരുത്തി മീര, രഹ്ന എന്നീ ഫോണ്ടുകള്‍ക്ക് രൂപംനല്‍കി. സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് സന്തോഷ് തോട്ടുങ്കലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ മഞ്ജരി എന്ന ഫോണ്ടില്‍ മാറ്റംവരുത്തി മഞ്ജുള എന്ന ഫോണ്ടിനും രൂപംനല്‍കി. ഈ ഫോണ്ടുകള്‍ www.kerala.gov.in/malayalamfont -ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പുതിയ ലിപിയനുസരിച്ച് കൂടുതല്‍ ഫോണ്ടുകള്‍ക്ക് രൂപംനല്‍കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. യോഗത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷാവിദഗ്ധന്‍ ആര്‍. ശിവകുമാറും പങ്കെടുത്തു.

Content Highlights: malayalam official script and style will be changed by next year


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented