കുട്ടമത്ത് നാടകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കവിസമ്മേളനം മാധവൻ പുറച്ചേരി ഉദ്ഘാടനം ചെയ്യുന്നു
ചെറുവത്തൂര്‍: കവികള്‍ അധികാരത്തിന്റെ വാഴ്ത്തുപാട്ടുകാരല്ലെന്നും അപ്രിയ സത്യങ്ങളാണ് കവികളുടെ കൊടിയടയാളമെന്നും കവി മാധവന് പുറച്ചേരി. മഹാകവി കുട്ടമത്ത് അവാര്‍ഡിന് വേണ്ടിയുള്ള സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരത്തിന്റെ അനുബന്ധമായി സംഘടിപ്പിച്ച കവിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിംഹാസനത്തിന്റെ ആകര്ഷണവലയത്തിലകപ്പെടാതെ നിലത്തിരിക്കാന്‍ കവികള്‍ക്ക് സാധിക്കണം. എല്ലാവരും കണ്ണടയ്ക്കുമ്പോല് കവികളുടെ ഒറ്റക്കണ്ണ് തുറന്നിരിക്കും. അനീതിക്കെതിരെ വിരല്‍ചൂണ്ടാനും സ്നേഹത്തിന്റെ തീക്ഷ്ണതയെ വാരിപ്പുണരാനും കവിതയ്ക്ക് സാധിക്കണമെങ്കില്‍ കവിത പ്രതിപക്ഷമാകണമെന്നും അദ്ദേഹം പറഞ്ഞു. കാലുവെന്ത നായയെപ്പോലെ നിരന്തരം പുതുലോകത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് കവിയുടെ തലവിധിയാണ്. -അദ്ദേഹം പറഞ്ഞു.
ഗ്രാമപ്പഞ്ചായത്തംഗം രാജേന്ദ്രന് പയ്യാടക്കത്ത് അധ്യക്ഷനായിരുന്നു. നാലപ്പാടം പദ്മനാഭന്, ദിവാകരന് വിഷ്ണുമംഗലം, ബാലഗോപാലന് കാഞ്ഞങ്ങാട്, രാമകൃഷ്ണന് രശ്മിസദനം, സ്മിത ഭരത്, കെ.നിധിന്, കെ.ശ്രീധരന് കുട്ടമത്ത്, ലതിക പദ്മനാഭന്, അഡ്വ. ഗംഗാധരന് കുട്ടമത്ത് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. കെ.എന്‍.അനൂപ്, മേക്കര നാരായയണന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കോഴിക്കോട് സങ്കീര്‍ത്തന 'വേട്ട' നാടകം അവതരിപ്പിച്ചു.
12-ന് വൈകിട്ട് 5.30-ന് ആദരായനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ ഉദ്ഘാടനം ചെയ്യും. രാതി 7.30-ന് തിരുവനന്തപുരം ശ്രീനന്ദ 'ബാലരമ' നാടകം അവതരിപ്പിക്കും.
Content Highlights: madhavan purachery, poet, speech, kuttamath award, cheruvathoor, kasargod
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..