മാധവ് കൗശിക്
ന്യൂഡല്‍ഹി: കേന്ദ്രസാഹിത്യഅക്കാദമി പ്രസിഡണ്ടായി ഔദ്യോഗിക പാനല്‍ സ്ഥാനാര്‍ഥി മാധവ് കൗശിക് തിരഞ്ഞെടുക്കപ്പെട്ടു.അക്കാദമി നേതൃത്വം പിടിക്കാന്‍ ഇത്തവണ സംഘപരിവാറിന്റെ പിന്തുണയുള്ള പാനല്‍ കൂടി രംഗത്തുവന്നതോടെ മത്സരം കടുത്തിരുന്നു.
ഉത്തര്‍പ്രദേശിലെ എഴുത്തുകാരനായ മാധവ് കൗശിക് അക്കാദമിയുടെ മുന്‍ വൈസ് പ്രസിഡണ്ടാണ്. ബി.ജെ.പി പിന്തുണയുള്ള പാനലിലെ കന്നട എഴുത്തുകാരന്‍ പ്രൊഫ. മല്ലേപുരം ജി. വെങ്കടേഷ്, സ്വതന്ത്ര സ്ഥാനാര്‍ഥി മഹാരാഷ്ട്രയിലെ എഴുത്തുകാരനായ രംഗനാഥ് പഠാരെ എന്നിവരെ തോല്‍പിച്ചാണ് മാധവ് കൗശിക് കേന്ദ്രസാഹിത്യഅക്കാദമി അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സംഘപരിവാർ അനുകൂല സ്ഥാനാർഥി കുമദ് ശർമ വിജയിച്ചു. ഔദ്യോഗിക പാനലിൽ മത്സരിച്ച മലയാളി സാഹിത്യകാരൻ സി.രാധാകൃഷ്ണന്‍ ഒരു വോട്ടിനാണ് കുമദ് ശർമയോട് പരാജയപ്പെട്ടത്. ഡല്‍ഹി സര്‍വകലാശാലയിലെ ഹിന്ദി വിഭാഗം മേധാവിയാണ് കുമുദ് ശര്‍മ.
ഇന്ത്യന്‍ സാഹിത്യത്തിന്റെ അനന്തസാധ്യതകളെ പ്രോത്സാഹിപ്പിക്കാനും വീണ്ടെടുക്കാനുമായി കേന്ദ്രസര്‍ക്കാരിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്രസ്ഥാപനമാണ് കേന്ദ്രസാഹിത്യഅക്കാദമി. 2014-ൽ കേന്ദ്രത്തിൽ ബി.ജെ.പി. സർക്കാർ അധികാരമേറ്റതുമുതൽ അക്കാദമിയുടെ ഭരണനേതൃത്വം ലക്ഷ്യമിട്ട് നീക്കങ്ങളുണ്ട്.
Content Highlights: madhav kaushik kendra sahithya academy president kumud sharma vicepresident
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..