മാധവ് ഗാഡ്ഗിൽ | ഫോട്ടോ: കെ.കെ. സന്തോഷ്
വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗിലിന്റെ ഓര്‍മക്കുറിപ്പുകള്‍ പുസ്തകരൂപത്തിലെത്തുന്നു. 'എ വോക്ക് അപ് ദി ഹില്‍ ലിവിങ് വിത്ത് വീപ്പിള്‍ ആന്‍ഡ് നെയ്ചര്‍' എന്ന പേരിലാണ് സ്മരണകള്‍ ഇറങ്ങുന്നത്.
പരിസ്ഥിതി പ്രവര്‍ത്തകന്‍, പരിസ്ഥിതി വിദഗ്ധന്‍ എന്നീ നിലകളിലേക്കുള്ള ഗാഡ്ഗിലിന്റെ യാത്ര പുസ്തകത്തിലുണ്ടാകും. പടിഞ്ഞാറന്‍ തീരത്തെ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമുള്ള ജീവിതം, പശ്ചിമഘട്ടത്തെ തോട്ടം കൃഷി, മണിപ്പുരിലെയും മഹാരാഷ്ട്രയിലെയും ഗോത്രവര്‍ഗക്കാര്‍ക്കൊപ്പമുള്ള കാലഘട്ടം തുടങ്ങിയവയെല്ലാം അദ്ദേഹം ഓര്‍മക്കുറിപ്പില്‍ വിവരിക്കുന്നുണ്ട്. പ്രകൃതിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും ഇന്ത്യയുടെ പരിസ്ഥിതി പൈതൃകം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയാകും.
എട്ട് ഇന്ത്യന്‍ ഭാഷകളിലാണ് പുസ്തകമെത്തുക. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യാസ് അലെന്‍ ലെയ്ന്‍ ഇംപ്രിന്റാണ് പ്രസിദ്ധീകരിക്കുന്നത്. ഓഗസ്റ്റില്‍ വിപണിയിലെത്തും.
Content Highlights: Madhav Gadgil, Book release
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..