പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്കാരം ഡോ. എം. ലീലാവതിക്ക് മന്ത്രി പി. രാജീവ് സമർപ്പിക്കുന്നു.
കളമശ്ശേരി: മാനവികത ഉയർത്തിപ്പിടിച്ച് സാഹിത്യരചന നടത്തുന്ന ഡോ. എം. ലീലാവതി മലയാളിയുടെ സൗഭാഗ്യമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. സാഹിത്യ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്കാരം ഡോ. എം. ലീലാവതിക്ക് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വൈജ്ഞാനിക രചനയ്ക്ക് യുവ എഴുത്തുകാർക്കുള്ള പുരസ്കാരം ഡോ. അഖില എസ്. നായർ മന്ത്രിയിൽ നിന്ന് സ്വീകരിച്ചു. പ്രൊഫ. മുണ്ടശ്ശേരി സ്മാരക ഫൗണ്ടേഷൻ വൈസ് ചെയർമാൻ പ്രൊഫ. വി.എൻ. മുരളി അധ്യക്ഷനായി.
സെക്രട്ടറി വി. രാധാകൃഷ്ണൻ നായർ, ഗവേണിങ് കൗൺസിൽ അംഗങ്ങളായ ഡോ. ലേഖാ നരേന്ദ്രൻ, പി.എൻ. സരസമ്മ, ഡോ. എസ്. രാജശേഖരൻ, പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് ഡോ. കെ.ജി. പൗലോസ്, സെക്രട്ടറി ജോഷി ഡോൺബോസ്കോ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഹിന്ദി വിഭാഗം മേധാവി ഡോ. കെ. അജിത, കേരള സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടർ പ്രൊഫ. എ.ജി. ഒലീന എന്നിവർ സംസാരിച്ചു.
Content Highlights: m leelavathy, writer, mundassery award, joseph mundassery, thrissur


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..