ഒ.എൻ.വി, ഡോ.എം ലീലാവതി| ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്:2020 ലെ ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം മലയാളത്തിന്റെ അമ്മയ്ക്ക് നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പുരസ്‌കാര സമിതി അധ്യക്ഷന്‍ സി രാധാകൃഷ്ണന്‍. ഇത്തവണത്തെ ഒ.എന്‍. വി പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടവരില്‍നിന്നും എതിരില്ലാതെ നിര്‍ദേശിക്കപ്പെട്ട പേരായിരുന്നു മലയാള നിരൂപണ സാഹിത്യത്തിന്റെ അമ്മയായി സാംസ്‌കാരികലോകം വാഴ്ത്തപ്പെടുന്ന ഡോ.എം ലീലാവതിയുടേത്.
ഒ.എന്‍.വി വളരെയധികം ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്ത വ്യക്തിത്വത്തിന്കൂടി ഉടമയാണ് ലീലാവതി ടീച്ചര്‍. ഒ.എന്‍.വി പുരസ്‌കാര സമിതി അധ്യക്ഷന്‍ എന്ന നിലയില്‍ ഏറെ ചാരിതാര്‍ഥ്യമുണ്ടെന്നും സി. രാധാകൃഷ്ണന്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.
ഒ.എന്‍.വി എനിക്കിളയത്- ലീലാവതി ടീച്ചര്‍
ഈ വര്‍ഷത്തെ ഒ.എന്‍.വി സാഹിത്യ പുരസ്‌കാരത്തിനായി സാഹിത്യ നിരൂപണത്തെ പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്ന് ഡോ.എം ലീലാവതി പ്രതികരിച്ചു. പ്രായംകൊണ്ട് ഒ.എന്‍.വിയെക്കാള്‍ രണ്ട് വയസ്സിന് മൂത്തതാണ് താന്‍. ജ്ഞാനപീഠ ജേതാവ് തനിക്ക് മുന്‍പേ വിടപറഞ്ഞു. പ്രായത്തിന് ഇളയവരുടെ പേരിലുള്ള അവാര്‍ഡ് ലഭിക്കുന്നത് ആദ്യമായാണ്. അദ്ദേഹത്തിന്റെ വിയോഗമാണല്ലോ ഇതിനിടയാക്കിയതെന്നതില്‍ ദുഃഖമുണ്ട്. എങ്കിലും പുരസ്‌കാരത്തെ സ്‌നേഹാദരങ്ങളോടെ സ്വീകരിക്കുകയാണെന്നും ലീലാവതി ടീച്ചര്‍ പറഞ്ഞു.
Content Highlights: M Leelavathy response about ONV Award
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..